എഫ്എ കപ്പില്‍ ‘എട്ടഴകിന്‍റെ’ വിജയവുമായി മാഞ്ചസ്റ്റര്‍ സിറ്റി. എഫ് എ കപ്പിന്‍റെ മൂന്നാം റൗണ്ടില്‍ സാല്‍ഫോര്‍ഡ് സിറ്റിക്കെതിരെ എതിരില്ലാത്ത എട്ട് ഗോളിനാണ് സിറ്റി മിന്നുന്ന വിജയം സ്വന്തമാക്കിയത്. ഇത്തിഹാദ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ജെറമി ഡോകുവിന്‍റെ ഇടിമിന്നലോടെ സിറ്റി ഗോൾമഴ തുടങ്ങി. ജെയിംസ് മക്കാറ്റി മൂന്ന് തവണ വെടി പൊട്ടിച്ചപ്പോൾ ജെറമി ഡോകു ഇരട്ടഗോളുകളും നേടി. 20-ാം മിനിറ്റില്‍ ഡിവിന്‍ മുബാമ സിറ്റിയുടെ സ്‌കോര്‍ ഇരട്ടിയാക്കി.
43-ാം മിനിറ്റില്‍ നിക്കോ ഒറെയ്‌ലിയും വല കുലുക്കി. ആദ്യ പകുതിയിലെ അതെ ഫോമിൽ രണ്ടാം രണ്ടാം പകുതിയിലും സിറ്റിയുടെ പടയാളികൾ സാല്‍ഫോര്‍ഡിന് നേരെ ഇരച്ചു കയറി. 49-ാം മിനിറ്റില്‍ കിട്ടിയ പെനാല്‍റ്റി പാഴാക്കാതെ ഗോളാക്കി മാറ്റി ജാക്ക് ഗ്രീലിഷ് സിറ്റിയുടെ സ്‌കോര്‍ ഉയര്‍ത്തി.
ALSO READ; ലോകത്തെ ഏറ്റവും മികച്ച ജാവലിന്‍ താരത്തിനുള്ള പുരസ്‌കാരം ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക്
62-ാം മിനിറ്റില്‍ ജെയിംസ് മക്കാറ്റിയും എതിരാളികളുടെ വല തുളച്ചു. 69-ാം മിനിറ്റില്‍ വീണ്ടും പെനാല്‍റ്റി. കിട്ടിയ അവസരങ്ങൾ ഒന്നും പാഴാക്കാതിരുന്ന മാഞ്ചസ്റ്റര്‍ സിറ്റി അടുത്ത ഗോളും നേടി. 72, 81 മിനിറ്റുകളിലാണ് വല കുലുക്കി ജെയിംസ് മക്കാറ്റി ഹാട്രിക് പൂര്‍ത്തിയാക്കിയത്.
NEWS SUMMERY: Manchester City delivered a dominant performance in the FA Cup third round, defeating Salford City 8-0 on January 11, 2025. James McAtee scored a hat-trick, Jeremy Doku netted twice, and Jack Grealish, Nico O’Reilly, and Divin Mubama also found the net.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here