ഇഗ്ലീഷ് പ്രിമീയർ ലീഗിൽ ചെൽസിക്കെതിരെ മാഞ്ചസ്റ്റർ സിറ്റിക്ക് ജയം

സ്വന്തം തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ചെൽസിയെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത്  പ്രിമീയർ ലീഗ് കിരീട നേട്ടം ആഘോഷമാക്കി മാഞ്ചസ്റ്റർ സിറ്റി. ലീഗ് കിരീടം ഇതിനോടകം ഉറപ്പിച്ച സിറ്റി ചാമ്പ്യൻസ് ലീഗ് മത്സരം മുന്നിൽ കണ്ട് തങ്ങളുടെ പ്രധാന താരങ്ങൾക്കെല്ലാം വിശ്രമം നൽകിയാണ് ചെൽസിക്കെതിരെയുള്ള മത്സരത്തിന് ഇറങ്ങിയത്.

മത്സരത്തിലുടനീളം ബോൾ പൊസിഷനും അറ്റാക്കിലും സിറ്റി തന്നെയാണ് മുൻപന്തിലുണ്ടായിരുന്നത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ അർജന്റനീയൻ താരം ജൂലിയൻ അൽവാരസിലൂടെ സിറ്റി ലീഡ് എടുത്തു. മധ്യനിരയിൽ നിന്ന് പാൽമർ നീട്ടിയ പന്തിൽ,ജൂലിയൻ അൽവാരസിന്റെ സുന്ദരമായ ഷോട്ട് നേരെ ചെൽസി ഗോൾ കീപ്പർ കെപയേയും കീഴടക്കി നേരെ ഗോൾ വല തുളച്ച് കയറി.

ലീഡുയർത്താനുള്ള മാഞ്ചസ്റ്റർ സിറ്റിയുടെ ശ്രമങ്ങൾ ചെൽസി ഗോൾക്കീപ്പർ കെപ്പയുടെ ഒറ്റയാൾ പോരാട്ടത്തിന് മുന്നിൽ വിഫലമായി. മത്സരത്തിൽ കായി ഹവാർട്സും എൻസോ ഫെർണാണ്ടസിനും റഫറി യെല്ലോ കാർഡ് നൽകി. മത്സരത്തിലെ ജയത്തോടെ പ്രിമീയർ ലീഗ് കിരീട നേട്ടം പെപെ ഗാർഡിയോളയും സംഘവും ആഘോഷമാക്കി. ജയത്തോടെ ചെൽസിക്കെതിരെ നടന്ന അവാസാന 6 മത്സരങ്ങളിലും ജയം സ്വന്തമാക്കാൻ സിറ്റിക്കായി.അതേ സമയം ലീഗിൽ  36 കളികളിൽ നിന്ന് 43 പോയിന്റുമായി 12 സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ചെൽസിയുടെ പ്രകടനം ഈ സീസണിൽ തീർത്തും നിരാശാജനകമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News