ആഴ്ണൽ തോറ്റു; ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ കിരിടം മാഞ്ചസ്റ്റർ സിറ്റിക്ക്

ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ ഫുട്‌ബോൾ  കിരീടം ഉറപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി. മൂന്ന് മത്സരങ്ങൾ ബാക്കി നിൽക്കേയാണ് ചാമ്പ്യൻപട്ടം സിറ്റി നിലനിർത്തിയിരിക്കുന്നത്. രണ്ടാമതുള്ള ആഴ്‌സണൽ നോട്ടിംഗ്ഹാം ഫോറസ്റ്റിനോട്‌ ഏകപക്ഷീയമായ ഒരു ഗോളിന്‌ പരാജയപ്പെട്ടതോടെയാണ് പെപ്‌ ഗ്വാർഡിയോളയും സംഘവും കിരീടം നേട്ടത്തിലേക്ക് എത്തിയത്.

നിലവിൽ 35 കളിയിൽ 85 പോയിന്റാണ്‌ സിറ്റിക്കുള്ളത്. രണ്ടാം സ്ഥാനത്തുള്ള ആഴ്‌സണൽ 37 മത്സരങ്ങളിൽ 81 പോയൻ്റാണ് നേടിയിട്ടുള്ളത്. ആകെ 38 മത്സരമാണ്‌ ലീഗിൽ. ഞായറാഴ്ച  സ്വന്തംതട്ടകമായ ഇത്തിഹാദിൽ ചെൽസിയെ സിറ്റി നേരിടുന്നുണ്ട്‌.

ഈ സീസണിൽ ഇനി രണ്ട് കലാശ പോരാട്ടങ്ങളാണ് ഗ്വാർഡിയോളക്കും സിറ്റിക്കും ബാക്കിയുള്ളത്. ചാമ്പ്യൻസ്‌ ലീഗ്‌ ഫൈനലിൽ ജൂൺ 10ന്‌ ഇന്റർ മിലാനെ നേരിടും. എഫ്‌എ കപ്പ്‌ കലാശപ്പോരിൽ അയൽക്കാരായ മാഞ്ചസ്റ്റർ യുണൈറ്റഡാണ്‌ എതിരാളി. ജൂൺ മൂന്നിനാണ്‌ കളി. 2016ൽ ഗ്വാർഡിയോള പരിശീലകനായശേഷമുള്ള അഞ്ചാം പ്രീമിയർ  ലീഗ്‌ കിരീടമാണ് സിറ്റി നേടിയത് . അവസാന ആറ്‌ സീസണിൽ അഞ്ചിലും സിറ്റി ജേതാക്കളായി. ഗ്വാർഡിയോളയുടെ കീഴിൽ ആകെ 12 കിരീടങ്ങളുണ്ട് സിറ്റിക്ക്‌. പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഏഴാം കിരീടമാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News