മാഞ്ചസ്റ്റർ യുണൈറ്റഡിന് പുതിയ ആശാനായി; പോർച്ചുഗീസ് ഗാഥ തുടരാനാകുമോ റൂബന്

ruben amorim

എറിക് ടെൻ ഹാഗിന് പകരക്കാരനായി പോർച്ചുഗീസ് ക്ലബ് സ്പോർട്ടിങ് സിപിയുടെ പരിശീലകൻ റൂബൻ അമോറിം മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരിശീലിപ്പിക്കാൻ എത്തും. കരാറിലെത്തിയതായാണ് റിപ്പോർട്ട്. ലിഗ പോർച്ചുഗലിലെ ബ്രാഗയിൽ നിന്ന് 2020ലാണ് റൂബൻ സ്പോർട്ടിങിലെത്തിയത്.

ഇതിന് ശേഷം രണ്ട് പോർച്ചുഗീസ് ലീഗ് കിരീടങ്ങളിലേക്ക് സ്പോർട്ടിങിനെ നയിക്കാൻ 39കാരനായ റൂബന് സാധിച്ചു. ഇതോടെ 19 വർഷത്തെ കിരീട വരൾച്ച അവസാനിപ്പിക്കാൻ ലിസ്ബൺ ഭീമന്മാർക്ക് സാധിച്ചു.

Read Also: ആശാൻ പോയപ്പോൾ ശിഷ്യന്മാർ കളി തുടങ്ങി; കോച്ചിനെ പുറത്താക്കിയ ശേഷമുള്ള ആദ്യ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തകർപ്പൻ ജയം

അറ്റാക്ക് മൈൻഡഡ് വിങ് ബാക്കുകളും ഡിഫൻസീവ് ബാക്ക് ത്രീയും ആണ് സാധാരണ റൂബൻ്റെ വിന്യാസം. പിന്നിൽ നിന്ന് കളി ആരംഭിച്ച് പൊസിഷനുകൾ പരസ്പരം മാറുന്ന രീതി ഏറെ ആകർഷകമാണ്. ചിലപ്പോൾ സെൻ്റർ ബാക്ക് തന്നെ പന്തുമായി കുതിക്കും.

കഴിഞ്ഞ സീസണിൻ്റെ അവസാനം റൂബനെ ലിവർപൂൾ, ബാഴ്‌സലോണ, ബയേൺ മ്യൂണിക്ക്, വെസ്റ്റ് ഹാം തുടങ്ങിയ വമ്പന്മാർ പരിഗണിച്ചിരുന്നു. ലിസ്ബണിലെ ബെലെനെൻസ്, ബെൻഫിക്ക എന്നിവയ്ക്കായി നൂറിലധികം മത്സരങ്ങളിൽ ബൂട്ട് കെട്ടിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here