താത്കാലിക ആശാന് ഗംഭീര യാത്രയയപ്പുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്; ഗോളടിച്ചും അടിപ്പിച്ചും നായകന്‍, ലൈസസ്റ്ററിനെ പഞ്ഞിക്കിട്ടു

manchester-united-epl

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലൈസസ്റ്റര്‍ സിറ്റിയെ പഞ്ഞിക്കിട്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ഏകപക്ഷീയമായ മൂന്ന് ഗോളിനാണ് യുണൈറ്റഡിന്റെ ജയം. എറിക് ടെന്‍ ഹാഗ് യുഗം അവസാനിച്ചതിനെ തുടര്‍ന്ന് എത്തിയ താത്കാലിക കോച്ച് റൂഡ് വാന്‍ നിസ്റ്റര്‍ലൂയിക്കുള്ള ഗംഭീര യാത്രയയപ്പ് കൂടിയാണ് യുണൈറ്റഡ് ഒരുക്കിയത്.

ഒരു ഗോള്‍ നേടിയും രണ്ട് ഗോളുകള്‍ക്ക് വഴിയൊരുക്കിയും ക്യാപ്റ്റന്‍ ബ്രൂണോ ഫെര്‍ണാണ്ടസ് മുന്നില്‍ നിന്ന് നയിച്ചാണ് ഈ വിജയം നേടിയത്. എറികിനെ ഒഴിവാക്കിയതിന് ശേഷം മൂന്ന് മത്സരങ്ങളില്‍ വിജയിക്കുകയും ബാക്കിയുള്ളവയില്‍ സമനില നേടുകയും ചെയ്തിട്ടുണ്ട് യുണൈറ്റഡ്. 15 പോയിന്റുമായി ലീഗ് പോയിന്റ് പട്ടികയില്‍ 13ാമതാണ് ക്ലബ്.

Read Also: കലിപ്പായി കാലിക്കറ്റ്; പ്രഥമ സൂപ്പര്‍ ലീഗ് കിരീടം കലിക്കറ്റ് എഫ്‌സിയ്ക്ക്

ബ്രൂണോയുടെ ക്ലബിനായുള്ള 250ാം മത്സരമായിരുന്നു ഇന്നലെ. 17ാം മിനിറ്റിലാണ് അദ്ദേഹം ഗോള്‍ നേടിയത്. 38ാം മിനിറ്റില്‍ വിക്ടര്‍ ക്രിസ്റ്റ്യന്‍സണും 82ാം മിനിറ്റില്‍ അലെയാന്ദ്രോ ഗര്‍ണാഷോയും ഗോള്‍ നേടി. പുതിയ മാനേജര്‍ റൂബന്‍ അമോറിം ഇന്ന് ക്ലബില്‍ ചേരുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News