മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഹാരി മഗ്വയർക്ക് പരിക്ക്: വരും മത്സരങ്ങൾ നഷ്ടമായേക്കും

harry

മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻഡർ ഹാരി മഗ്വയർക്ക് പരിക്ക് മൂല വരും മത്സരങ്ങളിൽ കളിയ്ക്കാൻ കഴിഞ്ഞേക്കില്ല. പരിക്ക് തന്നെ അലട്ടുന്നതായും തിരിച്ചുവരവിന് അൽപ്പം സമയമെടുക്കുമെന്നും
താരം തന്നെ  സ്ഥിരീകരിച്ചു. ഇതോടെ കൂടുതൽ പ്രതിസന്ധിയിലായിരിക്കുകയാണ് യുണൈറ്റഡ്.

ALSO READ; തിരുവോണം ബംപർ : ഒന്നാം സമ്മാനം വയനാട്ടിൽ വിറ്റ ടിക്കറ്റിന്

ഒക്‌ടോബർ 6ന് ആസ്റ്റൺ വില്ലയ്‌ക്കെതിരായ പ്രീമിയർ ലീഗ് മത്സരത്തിനിടെയാണ് ഹാരിക്ക് പരിക്ക് പറ്റിയത്. ഈ സീസണിൽ ഫോമിൽ കാര്യമായ പുരോഗതി കൈവരിച്ച മഗ്വയർക്ക് അപ്രതീക്ഷിതമായ പരിക്ക് വലിയ തിരിച്ചടിയാണ് നൽകുന്നത്.

ALSO READ;  ഇനിയും കാത്തിരിക്കണം: പരിക്ക് മൂലം ഷമിയുടെ തിരിച്ചുവരവ് വൈകിയേക്കും

അടുത്തിടെയായി വലിയ പ്രതിസന്ധിയിലാണ് യുണൈറ്റഡ്. സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ കനത്ത നിക്ഷേപം ഉണ്ടായിരുന്നിട്ടും പല സാഹചര്യങ്ങളിലും അപ്രതീക്ഷിത തിരിച്ചടികളാണ് ക്ലബ്ബ് നേരിട്ടത്. ഇതുവരെയുള്ള 11 മത്സരങ്ങളിൽ നിന്ന് മൂന്ന് വിജയങ്ങൾ മാത്രമാണ് യുണൈറ്റഡിന് നേടാൻ കഴിഞ്ഞത്. സ്ഥിരതയില്ലാത്ത പ്രകടനങ്ങളും പ്രതിരോധത്തിലെ വീഴ്ചകളും ടെൻ ഹാഗിൻ്റെ ടീമിനെ വലിയ രീതിയിൽ ബാധിച്ചിരുന്നു.
ഇതിനിടെയാണ് മികച്ച ഡിഫൻഡർമാരിൽ ഒരാളായ മഗ്വെയറിൻ്റെ പരിക്ക് മൂലമുള്ള പുറത്തുപോക്ക് കൂടി ഉണ്ടാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here