മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പിന്നെയും തോറ്റു

സീസണിലെ ഒന്‍പതാം തോല്‍വി ഏറ്റുവാങ്ങി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. നോട്ടിങ്ഹാം ഫോറസ്റ്റാണ് മാഞ്ചസ്റ്റര്‍ യുണൈറ്റിഡിനെ വീഴ്ത്തിയത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് തോല്‍വി. രണ്ടാം പകുതിയിലാണ് മത്സരത്തിലെ മൂന്ന് ഗോളുകളും പിറന്നത്. ആദ്യം വല ചലിപ്പിച്ചത് നോട്ടിങ്ഹാം ഫോറസ്റ്റ്. 64ാം മിനിറ്റില്‍ നിക്കോളാസ് ഡൊമിനിഗസാണ് ലീഡ് സമ്മാനിച്ചത്.

Also Read: 2023 ല്‍ ആളുകൾ ഏറ്റവും കൂടുതൽ തിരഞ്ഞത് ഈ നടിയെ; കണക്ക് പുറത്ത് വിട്ട് ഗൂഗിൾ

കളിയുടെ നിശ്ചിത സമയം തീരാന്‍ എട്ട് മിനിറ്റുകള്‍ ബാക്കിയുള്ളപ്പോള്‍ 82ാം മിനിറ്റില്‍ മോര്‍ഗന്‍ ഗിബ്സ് വൈറ്റാണ് നോട്ടിങ്ഹാമിനു അട്ടിമറി വിജയം സമ്മാനിച്ചത്. 20 മത്സരങ്ങളില്‍ നിന്നു 31 പോയിന്റുകളാണ് മാഞ്ചസ്റ്ററിനുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News