പുതിയ മാനേജര്‍ റൂബന്‍ അമോറിമിന്റെ കീഴിലുള്ള ആദ്യ പ്രീമിയര്‍ ലീഗ് മത്സരത്തില്‍ എവര്‍ട്ടനെ തകർത്ത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ഓള്‍ഡ് ട്രാഫോഡില്‍ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത നാല് ഗോളുകൾക്കാണ് യുണൈറ്റഡ് വിജയിച്ചത്. മാര്‍ക്കസ് റാഷ്ഫോര്‍ഡും ജോഷ്വ സിര്‍ക്സിയും ഇരട്ട ഗോളുകള്‍ നേടി.
2021 ല്‍ ലീഡ്സ് യുണൈറ്റഡിനെതിരെ 5-1 ന് ജയിച്ചതിന് ശേഷം യുണൈറ്റഡിൻ്റെ ലീഗ് ഗെയിമിലെ ഏറ്റവും വലിയ വിജയ മാര്‍ജിനാണിത്. 13 ഗെയിമുകള്‍ക്ക് ശേഷം പട്ടികയില്‍ മൂന്ന് സ്ഥാനങ്ങള്‍ ഉയര്‍ത്തി ഒമ്പതാം സ്ഥാനത്താണ് യുണൈറ്റഡ്. 34-ാം മിനിറ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടസിന്റെ കോര്‍ണര്‍ സ്വീകരിച്ച് എവര്‍ട്ടണ്‍ ഡിഫന്‍ഡര്‍ ജറാഡ് ബ്രാന്ത്വെയ്റ്റിനെ കബളിപ്പിച്ച് സൈഡ്-ഫൂട്ട് വോളിയിലൂടെ റാഷ്ഫോര്‍ഡ് യുണൈറ്റഡിനെ മുന്നിലെത്തിച്ചു.
Read Also: ഒടുവിൽ ഗോളടിച്ച് എംബാപ്പെ; വിജയിച്ച് റയലും, ബാഴ്സക്ക് ഭീഷണി
മത്സരത്തിന്റെ എല്ലാ സമയത്തും അമോറിമിന്റെ കുട്ടികൾ ആധിപത്യം പുലര്‍ത്തി. 41-ാം മിനിറ്റില്‍ ജോര്‍ദാന്‍ പിക്ക്ഫോര്‍ഡിന്റെ ഗോള്‍ കിക്ക് അമദ് ഡിയാല്ലോ തടഞ്ഞപ്പോള്‍ സിര്‍ക്സി ലീഡ് ഇരട്ടിയാക്കി. അമോറിം ചുമതലയേറ്റതിനു ശേഷം മൂന്ന് മത്സരങ്ങളില്‍ നിന്ന് മൂന്ന് ഗോളുകള്‍ നേടിയ റാഷ്ഫോര്‍ഡ്, ഹാഫ് ടൈമിന് ശേഷം 20 സെക്കന്‍ഡുകള്‍ക്ക് ശേഷം തന്റെ സംഭാവന പൂര്‍ത്തിയാക്കി. ഒക്ടോബര്‍ 28-ന് എറിക് ടെന്‍ ഹാഗിനെ മാനേജര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കിയതിന് ശേഷം നടന്ന ഏഴ് മത്സരങ്ങളിലും യുണൈറ്റഡ് തോല്‍വി അറിഞ്ഞിട്ടില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here