മുന്‍ കാമുകിയെ ശാരീരികമായി ആക്രമിച്ചു; മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിങര്‍ ആന്റണിയെ ഒഴിവാക്കി ബ്രസീല്‍ ദേശീയ ഫുട്‌ബോള്‍ ടീം

മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിങര്‍ ആന്റണിയെ ഒഴിവാക്കി ബ്രസീല്‍ ദേശീയ ഫുട്‌ബോള്‍ ടീം. ബൊളീവിയ, പെറു ടീമുകള്‍ക്കെതിരായ 2026ലെ ലോകകപ്പ് യോഗ്യതാ പോരാട്ടത്തിനുള്ള ടീമില്‍ നിന്നാണ് ആന്റണിയെ ഒഴിവാക്കിയത്. ആന്റണിക്കു പകരം ആഴ്‌സണല്‍ താരം ഗബ്രിയേല്‍ ജെസൂസിനെ ടീമില്‍ ഉള്‍പ്പെടുത്തി.

also read; മണിപ്പുരിലെ സ്ഥിതിഗതികൾ ഞെട്ടിപ്പിക്കുന്നതെന്ന്‌ യുഎൻ വിദഗ്‌ധർ; തള്ളി ഇന്ത്യ

ആന്റണി തന്നെ ശാരീരികമായി ആക്രമിച്ചെന്നു വെളിപ്പെടുത്തി താരത്തിന്റെ മുന്‍ കാമുകി ഗബ്രിയേല കവാലിന്‍ രംഗത്തു വന്നിരുന്നു. പിന്നാലെ താരത്തിനെതിരെ അന്വേഷണം പ്രഖ്യാപിക്കപ്പെട്ടു. ഇതോടെയാണ് ആന്റണിയെ സ്‌ക്വാഡില്‍ നിന്നു ഒഴിവാക്കിയതായി സ്ഥിരീകരിച്ച് ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസ്താവന ഇറക്കിയത്.

also read; വിധിയെഴുതി പുതുപ്പള്ളി; 72.91 ശതമാനം പോളിംഗ്

താരത്തിനെതിരായ ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലും ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്ന സാഹചര്യത്തിലും ആന്റണിയെ തത്കാലം ടീമില്‍ നിന്നു ഒഴിവാക്കുകയാണെന്നു ഫെഡറേഷന്‍ വ്യക്തമാക്കി. താരത്തിന്റേയും ടീമിന്റേയും ഭാവിക്കായാണ് ഇത്തരമൊരു തീരുമാനമെന്നും അവര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News