ആശാൻ പോയപ്പോൾ ശിഷ്യന്മാർ കളി തുടങ്ങി; കോച്ചിനെ പുറത്താക്കിയ ശേഷമുള്ള ആദ്യ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തകർപ്പൻ ജയം

Manchester United won against leicester

പരിശീലകൻ എറിക് ടെൻ ഹാഗിനെ പുറത്താക്കിയതിന് ശേഷമുള്ള ആദ്യ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തകർപ്പൻ ജയം. കരബാവോ കപ്പിലാണ് വമ്പന്‍ വിജയവുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആരാധകരുടെ ഹൃദയം കവർന്നത്. ലെസ്റ്റര്‍ സിറ്റിയെ റൗണ്ട് ഓഫ് 16 ല്‍ നേരിട്ട യുണൈറ്റഡ്, രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയത്.

ഓള്‍ഡ് ട്രഫോര്‍ഡില്‍ നടന്ന മത്സരത്തില്‍ മിഡ്ഫീല്‍ഡര്‍ കാസിമിറോയും ബ്രൂണോ ഫെര്‍ണാണ്ടസും ഇരട്ടഗോളുകള്‍ നേടി. അലെജാന്‍ഡ്രോ ഗര്‍നാചോയും യുണൈറ്റഡിന് വേണ്ടി വലകുലുക്കി. ടെന്‍ ഹാഗിന്റെ അഭാവത്തില്‍ താല്‍ക്കാലിക പരിശീലകന്‍ റൂഡ് വാന്‍ നിസ്റ്റെല്‍റൂയിയുടെ കീഴിലായിരുന്നു യുണൈറ്റഡ് കളിക്ക് ഇറങ്ങിയത്.

ALSO READ; മതി പഠിപ്പിച്ചത്; കോച്ച് എറിക്‌ ടെൻഹാഗിനെ മാഞ്ചസ്റ്റർ യുണൈറ്റഡ്‌ പുറത്താക്കി

മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ അട്ടിമറിച്ച് ടോട്ടൻഹാം ക്വാർട്ടറിൽ കടന്നു. 2-1നാണ് സിറ്റിയുടെ തോൽവി. ക്വാർട്ടറിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആണ് ടോട്ടൻഹാമിന്‍റെ എതിരാളി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News