മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനൊരുങ്ങി ഇടത്താവളങ്ങൾ

Sabarimala

മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനൊരുങ്ങി ഇടത്താവളങ്ങൾ. എരുമേലി, ഏറ്റുമാനൂർ, ചെങ്ങന്നൂർ, പന്തളം എന്നിവിടങ്ങളിൽ ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവന്റെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. യോഗത്തിൽ തീർത്ഥാടന കാലത്തേക്കുള്ള ഒരുക്കങ്ങൾ വിലയിരുത്തി.

ക്ഷേത്ര ഉപദേശക സമിതി അംഗങ്ങൾ, ദേവസ്വം ബോർഡ് പ്രസിഡണ്ട്, ബോർഡ് അംഗങ്ങൾ, ജില്ലാ കളക്ടർമാർ, വിവധ വകുപ്പ് മേധാവികൾ, ജനപ്രതിനിധികൾ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് അവലോകന യോഗങ്ങൾ ചേർന്നത്.

Also Read: തോരാത്ത മഴയിലും ചോരാത്ത ആവേശവുമായി പാലക്കാട് എല്‍ഡിഎഫ് കൺവെൻഷൻ

ചെങ്ങന്നൂരിൽ ചേർന്ന അവലോകനയോഗത്തിൽ മന്ത്രി സജി ചെറിയാൻ പങ്കെടുത്തു. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനുകളിൽ കൂടുതൽ കൗണ്ടറുകൾ ആരംഭിക്കാനും തീരുമാനിച്ചു. പന്തളത്ത് നടന്ന അവലോകന യോഗത്തിൽ ഉയർന്നുവന്ന നിർദ്ദേശങ്ങൾ നടപ്പാക്കാനും തീരുമാനമായി.

ഈ മാസം 29ന് പമ്പയിൽ അവലോകന യോഗം ചേരും. തുടർന്ന് നവംബർ ആദ്യ വാരം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലും അവലോകന യോഗം ചേരും.

News Summary- A review meeting was held in Erumeli, Etumanoor, Chengannur and Pandalam under the chairmanship of Devaswom Minister VN Vasavan Before Sabarimala Season.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News