മണ്ഡലപൂജ; ശബരിമലയില്‍ മുന്നൊരുക്കങ്ങള്‍ തുടങ്ങി പൊലീസ്

മണ്ഡലപൂജയ്ക്ക് മുന്നോടിയായി ശബരിമലയില്‍ മുന്നൊരുക്കങ്ങള്‍ തുടങ്ങി പൊലീസ്. തിരക്ക് നിയന്ത്രിക്കാന്‍ മണ്ഡലപൂജാ സമയത്ത് 2700 ഓളം പേരെയാണ് ശബരിമലയില്‍ മാത്രമായി വിന്യസിക്കുക. നിലവില്‍ വലിയ ഭക്തജന തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്.

വരും ദിവസങ്ങളില്‍ സന്നിധാനത്ത് വലിയ തിരക്ക് അനുഭവപ്പെടുമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍. ഇത് മുന്നില്‍ക്കണ്ടുള്ള സജ്ജീകരണമാണ് പോലീസ് ഒരുക്കുന്നത്. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളില്‍ അഞ്ഞൂറോളം പൊലീസുകാര്‍ കൂടുതലായി എത്തും. മണ്ഡലപൂജാ സമയത്ത് ആകെ 2700 ഓളം പേരെയാണ് ശബരിമലയില്‍ മാത്രമായി വിന്യസിക്കുക.

Also Read:  കേരളത്തിലെ കോണ്‍ഗ്രസ് ആര്‍ എസ് എസിന് വിടുപണി ചെയ്യുകയാണ്; ഡിവൈഎഫ്ഐ

നിലവില്‍ പൊലീസ്, ആര്‍ ആര്‍ എഫ്, ബോംബ് സ്‌ക്വാഡ്, സി ആര്‍ പി എഫ്, എന്‍ ഡി ആര്‍ എഫ് തുടങ്ങിയ വിവിധ വിഭാഗങ്ങളിലായി 2150 പേരാണ് സന്നിധാനത്തും പരിസരത്തും മാത്രമായി ഡ്യൂട്ടിയില്‍ ഉള്ളത്. ഇതിന് പുറമെയാണ് പമ്പയിലും നിലയ്ക്കലും ജോലി ചെയ്യുന്ന പോലീസുകാരുടെ എണ്ണം. 10 ഡി വൈ എസ് പിമാര്‍, 35 ഇന്‍സ്‌പെക്ടര്‍മാര്‍, എന്നിവര്‍ക്കാണ് ഓരോ പ്രദേശത്തെയും മേല്‍നോട്ട ചുമതല

മണിക്കൂറില്‍ നാലായിരത്തോളം ഭക്തജനങ്ങളാണ് പതിനെട്ടാം പടി കയറി ദര്‍ശനത്തിന് എത്തുന്നത്. എല്ലാവര്‍ക്കും സുഗമമായാ ദര്‍ശനം ഉറപ്പുവരുത്താനാണ് പൊലീസ് ശ്രമിക്കുന്നത്. സുഖദര്‍ശനമൊരുക്കാന്‍ ഭക്തജനങ്ങളുടെ സഹായവും പൊലീസ് അഭ്യര്‍ത്ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News