മണ്ഡലപൂജ; തങ്ക അങ്കി വഹിച്ചുള്ള ഘോഷയാത്ര നാളെ പുറപ്പെടും

SABARIMALA

മണ്ഡലപൂജയ്ക്ക് അയ്യന് ചാർത്താനുള്ള തങ്ക അങ്കിയും വഹിച്ചുള്ള ഘോഷയാത്ര നാളെ പുറപ്പെടും. ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നും ഘോഷയാത്ര വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി 26 ന് സന്നിധാനത്ത് എത്തും.

നാളെ രാവിലെ 7 മണിക്ക് തങ്കയങ്കി ഘോഷയാത്ര ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നും പുറപ്പെടും. വിവിധ ക്ഷേത്രങ്ങളിലൂടെ കടന്നുപോകുന്ന ഘോഷയാത്രയ്ക്ക് സ്വീകരണങ്ങൾ ഒരുക്കും. ആദ്യ ദിവസം രാത്രികാല വിശ്രമം ഒരുക്കിയിരിക്കുന്നത് ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രത്തിലാണ് . പിറ്റേന്ന് രാത്രി കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിലും അതിനടുത്ത ദിവസം പെരുനാട് ധർമ്മശാസ്താ ക്ഷേത്രത്തിലുമാണ് ഘോഷയാത്ര രാത്രി വിശ്രമിക്കുക .

Also read: സൗന്ദര്യവത്ക്കരിച്ച ബേപ്പൂർ ബീച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു

ഇരുപത്തിയഞ്ചാം തീയതി രാവിലെ എട്ടുമണിക്ക് പെരുനാട് ശാസ്താക്ഷേത്രത്തിൽ നിന്നും ഘോഷയാത്ര ആരംഭിച്ച് രാവിലെ 11 മണിയോടെ നിലയ്ക്കൽ ക്ഷേത്രത്തിൽ എത്തിച്ചേരും. തുടർന്ന് ഉച്ചയ്ക്ക് ഒന്നരക്ക് ഘോഷയാത്ര പമ്പയിൽ എത്തും. പമ്പയിൽ നിന്നും ഉച്ചകഴിഞ്ഞ് മൂന്നിന് പുറപ്പെട്ട് വൈകീട്ട് അഞ്ചിന് ശരംകുത്തിയിൽ എത്തിച്ചേരും.ശരൺ കുത്തിയിൽ ഘോഷയാത്ര സ്വീകരിക്കാൻ ദേവസ്വം ബോർഡ് ഭാരവാഹികളും ബോർഡ് ഉദ്യോഗസ്ഥരും എത്തിചേരും.

തുടർന്ന് ആചാരപൂർവം സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. പതിനെട്ടാംപടി കയറി സോപാനത്ത് എത്തുമ്പോൾ തന്ത്രിയും മേൽശാന്തിയും ചേർന്ന് തങ്ക അങ്കി ഏറ്റുവാങ്ങി അയ്യപ്പവിഗ്രഹത്തിൽ ചാർത്തി 6.30-ന് ദീപാരാധന നടക്കും. 26-ന് ഉച്ചയ്ക്ക് തങ്ക അങ്കി ചാർത്തി മണ്ഡലപൂജ നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News