ശബരിമലയിൽ മണ്ഡലപൂജയ്ക്ക് മുന്നോടിയായി അയ്യപ്പവിഗ്രത്തിൽ തങ്ക അങ്കി ചാർത്തി ദീപാരാധന നടന്നു. ദീപാരാധന തൊഴാൻ വൻ തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെട്ടത്. നാളെ ഉച്ചയ്ക്ക് 12 നും 12.30 നും ഇടയിലാണ് മണ്ഡലപൂജ. ഉച്ചയോടെ പമ്പയിലെത്തിയ തങ്ക അങ്കിഘോഷയാത്രയെ ദേവസ്വം വകുപ്പു മന്ത്രി വി.എൻ.വാസവന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.
Also read: കോടതി ജീവനക്കാരിയോട് മോശമായി പെരുമാറി; കോഴിക്കോട് അഡീഷണൽ ജില്ലാ ജഡ്ജിന് സസ്പെൻഷൻ
പമ്പയിൽ നിന്നും തങ്ക അങ്കി ഘോഷയാത്ര മൂന്നുമണിയോടെ സന്നിധാനത്തേയ്ക്കു തിരിച്ചു. ശരംകുത്തിയിൽ ദേവസ്വം ബോർഡ് ആചാരപരമായ സ്വീകരണം നൽകി. പതിനെട്ടാംപടിക്കു മുകളിൽ ദേവസ്വം വകുപ്പു മന്ത്രി വി.എൻ.വാസവൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് തുടങ്ങിയവരുടെ നേതൃത്വത്തിൽ തങ്കഅങ്കി സ്വീകരിച്ചു തുടർന്നു സോപാനത്തിൽവച്ച് തന്ത്രി കണ്ഠര് രാജീവരും മേൽശാന്തിയും അരുൺകുമാർ നമ്പൂതിരിയും സഹശാന്തിമാരും ചേർന്നു തങ്ക അങ്കി ഏറ്റുവാങ്ങി. 6.30 ന് തങ്ക അങ്കി ചാർത്തിയുള്ള മഹാ ദീപാരാധന നടന്നു.
Also read: വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയനെയും മകനെയും വിഷം കഴിച്ച നിലയില്‍ കണ്ടെത്തി
ദീപാരാധനയ്ക്ക് ശേഷം ഭക്തർക്ക് തങ്ക അങ്കി ചാർത്തിയ അയ്യപ്പനെ ദർശിക്കാൻ അവസരം ഒരുക്കി. വൻ ഭക്തജന തിരക്കാണ് ദീപാരാധനയ്ക്ക് ശേഷം സന്നിധാനത്ത് അനുഭവപ്പെട്ടത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മുതൽ 12.30 വരെയാണ് മണ്ഡലപൂജ. മണ്ഡലപൂജയ്ക്ക് ശേഷം നാലുമണിമുതൽ ദർശനം അനുവദിക്കും.10 മണിക്ക് ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ 41 ദിവസം നീണ്ട മണ്ഡലമഹോത്സവവത്തിന് സമാപനമാകും. ഡിസംബർ 30 ന് വൈകുന്നേരം മകരവിളക്ക് മഹോത്സവത്തിനായി നട തുറക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here