ആള്‍ പാസ്, ജയിപ്പിച്ച് വിടല്‍ രീതികള്‍ക്കൊക്കെ ടാറ്റാ ബൈ ബൈ. നിലവില്‍ ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകളിലെ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാകുന്നതുവരെ ഒരു വിദ്യാര്‍ഥിയെയും പരാജയപ്പെടുത്താനോ സ്‌കൂളില്‍ നിന്നും പുറത്താക്കാനോ പാടില്ലെന്നാണ്. എന്നാല്‍ രാജ്യത്തെ എല്ലാ കുട്ടികള്‍ക്കും നിര്‍ബന്ധിതവും സൗജന്യവുമായ ഔപചാരിക വിദ്യാഭ്യാസം നല്‍കുന്നത് സംബന്ധിച്ച 2010ലെ നിയമത്തില്‍ ഭേദഗതി കേന്ദ്രം കൊണ്ടുവന്നതോടെ പരീക്ഷകളില്‍ പരാജയപ്പെടുന്ന കുട്ടികള്‍ക്ക് അതേ ക്ലാസില്‍ തുടരേണ്ടിവരും. അതായത് എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളെ അടുത്ത ക്ലാസിലേക്ക് ജയിപ്പിച്ചു വിടാന്‍ ഇനി കഴിയില്ല.
ALSO READ: ഹരിയാനയിൽ ഇഷ്ടിക ചൂളയിലെ മതിലിടിഞ്ഞ് വീണ് മൂന്ന് മാസം പ്രായമുള്ള കുഞ്ഞടക്കം നാല് കുട്ടികൾ മരിച്ചു
അഞ്ച്, എട്ട് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് പതിവായി പരീക്ഷ നടത്താന്‍ ഇനി സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ് അധികാരം. ഈ പരീക്ഷകളില്‍ പരാജയപ്പെട്ടാല്‍ വിദ്യാര്‍ഥികള്‍ക്ക് രണ്ട് മാസത്തിന് ശേഷം വീണ്ടും ഒരവസരം കൂടി ലഭിക്കും. എന്നാല്‍ ഇതിലും മാര്‍ക്ക് നേടി വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അതേ ക്ലാസില്‍ തുടരേണ്ടി വരും.
ALSO READ: യമുന നദിയില്‍ അമോണിയയുടെ അളവ് അപകടകരമാം വിധത്തില്‍; ദില്ലിയില്‍ ജലക്ഷാമം
കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ കേരളം നേരത്തെ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇതു വിദ്യാര്‍ഥികളുടെ സമ്മര്‍ദം വര്‍ധിപ്പിക്കുമെന്ന് കേരളം ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നുയ നിരന്തര മൂല്യനിര്‍ണയം മെച്ചപ്പെടുത്തുകയാണ് വിദ്യാര്‍ഥികളുടെ അറിവ് മെച്ചപ്പെടുത്താന്‍ വേണ്ടതെന്നാണ് കേരളം മുന്നോട്ട് വച്ച നിലപാട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here