ഇസ്കോൺ ചതിച്ചു, കൃഷ്ണഭക്തിയുടെ പേരിൽ പശുക്കളെയെല്ലാം കശാപ്പുകാർക്ക് വിൽക്കുന്നു: ഗുരുതര ആരോപണങ്ങളുമായി മനേക ഗാന്ധി

ലോകത്തെ ഏറ്റവും വലിയ കൃഷ്ണ ഭക്ത സംഘടനയായ ഇസ്‌കോണിനെതിരെ ഗുരുതര ആരോപണവുമായി മനേക ഗാന്ധി രംഗത്ത്. പശുക്കളെ സംരക്ഷിക്കുക എന്ന പേരിൽ അവർ കശാപ്പുകാർക്ക് പശുക്കളെ വിൽക്കുകയാണെന്നും, ഇസ്‌കോൺ രാജ്യത്തെ ഏറ്റവും വലിയ ചതിയൻമാരാണെന്നും മനേക ഗാന്ധി പറഞ്ഞു.

ALSO READ: ദുരുപയോഗം, കയ്യേറ്റം, പക, ചതി; ‘റാണി’ കൊലയ്ക്ക് പിറകിലെ നിരവധി അറിയാക്കഥകളുടെ ചുരുളഴിക്കുന്ന ചിത്രം

‘ഇസ്‌കോൺ രാജ്യത്തെ ഏറ്റവും വലിയ ചതിയൻമാരാണ്. അവർ ഗോശാലകൾ പരിപാലിക്കുന്നുവെന്ന പേരിൽ ധാരാളം സ്ഥലങ്ങൾ ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങൾ സർക്കാരിൽ നിന്ന് നേടിയെടുത്തശേഷം പശുക്കളെ കശാപ്പുകാർക്ക് വിൽക്കുകയാണ് ചെയ്യുന്നത്. ആന്ധ്രാപ്രദേശിലെ ഇസ്‌കോണിന്റെ അനന്ത്പൂർ ഗോശാല സന്ദർശിച്ചപ്പോൾ അവിടെ കറവവറ്റിയ ഒരു പശുവോ പശുക്കിടാവോ പോലും ഉണ്ടായിരുന്നില്ല. അതിനർത്ഥം എല്ലാത്തിനെയും വിറ്റഴിച്ചു എന്നാണ്. ഇസ്‌കോൺ അവരുടെ ഗോശാലകളിലെ പശുക്കളെയെല്ലാം കശാപ്പുകാർക്ക് വിൽക്കുന്നു. അവർ ചെയ്യുന്നതുപോലെ രാജ്യത്ത് മറ്റാരും അങ്ങനെ ചെയ്യുന്നില്ല. അവർ റോഡുകളിൽ ‘ഹരേ റാം ഹരേ കൃഷ്ണ’ പാടി പോകും. എന്നിട്ട് അവർ പറയും അവരുടെ ജീവിതം മുഴുവൻ പാലിനെ ആശ്രയിച്ചിരിക്കുന്നുവെന്ന്’, മനേക ഗാന്ധി പറഞ്ഞു.

ALSO READ: ദുരുപയോഗം, കയ്യേറ്റം, പക, ചതി; ‘റാണി’ കൊലയ്ക്ക് പിറകിലെ നിരവധി അറിയാക്കഥകളുടെ ചുരുളഴിക്കുന്ന ചിത്രം

അതേസമയം, ഈ ആരോപണങ്ങളെയെല്ലാം പാടെ തള്ളിക്കളയുകയാണ് ഇസ്‌കോൺ ദേശീയ വക്താവ് യുധിഷ്ഠിർ ഗോവിന്ദ ദാസ്. ‘ഇന്ത്യയിൽ മാത്രമല്ല ആഗോളതലത്തിൽ തന്നെ പശുക്കളുടെയും കാളകളുടെയും സംരക്ഷണത്തിൽ തങ്ങളുടെ മതസംഘടന മുൻപന്തിയിലാണെന്നും, പശുക്കളെയും കാളകളെയും സേവിക്കുന്നവരാണ് ഞങ്ങൾ. മനേക ആരോപിക്കുന്നത് പോലെ കശാപ്പുകാർക്ക് വിൽക്കാറില്ലെന്നും അദ്ദേഹം മറുപടി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News