വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പ്രവേശനം, മംഗളാദേവി ക്ഷേത്രോത്സവം മെയ് 5ന്

ഇടുക്കിയിലെ പെരിയാര്‍ കടുവാ സങ്കേതത്തിനുള്ളിലെ മംഗളാദേവി ക്ഷേത്രത്തില്‍ ചിത്ര പൗര്‍ണമി മെയ് 5ന് നടക്കും. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് ഇവിടം പ്രവേശനം അനുവദിക്കുന്നത്. കേരള – തമിഴ്‌നാട് അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന പുരാതനമായ ഈ കണ്ണകി ക്ഷേത്രോത്സവത്തില്‍ വന്‍ ജനാവലിയാണ് ഒഴുകിയെത്തുക.

ചരിത്രവും നാടോടികഥകളും ഇഴചേര്‍ന്ന മനോഹരമായ ഈ ഭൂപ്രകൃതി വെറും ഒരു ക്ഷേത്രദര്‍ശനം എന്നതിലുപരി പ്രകൃതിയുമായി മനുഷ്യനെ അടുപ്പിക്കുന്നതാണ്. പുരാതനമായ വാസ്തുവിദ്യയും ചതുരാകൃതിയിലുള്ള കരിങ്കല്ലും ഉപയോഗിച്ചാണ് ഈ ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത് . നാല് കൂറ്റന്‍ തൂണുകളാണ് പ്രധാന ആകര്‍ഷണം. നാല് സമുച്ചയമുള്ള ഈ ക്ഷേത്രത്തില്‍ രണ്ടണ്ണത്തിലാണ് പ്രധാന പൂജകല്‍ നടക്കുന്നത്. സാധാരണ ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി നടപ്പന്തലോ ഗോപുരവാതിലോ ഇല്ലാത്ത ഒറ്റമുറി ശ്രീകോവിലാണ് ഈ ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത. വെള്ളിയില്‍ നിര്‍മിച്ച കണ്ണകിയെന്ന മംഗളാദേവിയും ശിവനുമാണ് ക്ഷേത്രത്തിലെ പ്രധന പ്രതിഷ്ടകള്‍.

ക്ഷേത്രദര്‍ശനം സുഗമമാക്കുന്നതിനും ഭക്തരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള എല്ലാ സജീകരണങ്ങളും അധികൃതര്‍ ഉറപ്പാക്കിയിട്ടുണ്ട്. ഉത്സവദിനം കുമളിയില്‍ നിന്നും ധാരാളം ജീപ്പ് സര്‍വീസുകള്‍ ലഭ്യമാണ്. സ്വകാര്യ വാഹനങ്ങള്‍ അനുവദിക്കില്ല .രാവിലെ 6 മുതല്‍ വൈകിട്ട് 4 വരെ പെരിയാര്‍ വന്യജീവിസങ്കേതത്തിലൂടെയാണ് ക്ഷേത്ര പ്രവേശനം. തര്‍ക്കപ്രദേശമായതിനാല്‍ തേനി, ഇടുക്കി ജില്ലാ കളക്ടര്‍മാരുടെയും പോലീസ് മേധാവികളുടെയും സാനിധ്യത്തില്‍ മാത്രമേ പ്രവേശനം അനുവദിക്കൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News