മംഗളൂരുവിൽ സ്വിമ്മിങ് പൂളിലിറങ്ങിയ മൂന്ന് യുവതികൾ മുങ്ങി മരിച്ചു.മൈസൂരു കുറുബഹള്ളി സ്വദേശിനി എം.ഡി.നിഷിത (21), കെആർ മൊഹല്ല സ്വദേശിനി എസ്.പാർവതി (20), ദേവരാജ മൊഹല്ല സ്വദേശിനി എൻ കീർത്തന (21) എന്നിവരാണ് മരിച്ചത്.
ശനിയാഴ്‌ച വൈകിട്ടാണ് മൂന്ന് പേരും ഉള്ളാൾ ഉച്ചിലയിലെ റിസോർട്ടിൽ എത്തിയത്. ഇന്നലെ രാവിലെ 10ന് സ്വിമ്മിങ് പുളിൽ കുളിക്കുന്നതിനിടെയാണ് അപകടം. ഒരു വശത്ത് കൂടുതൽ ആഴമുള്ള പൂളിൽ ആണ് മൂവരും ഇറങ്ങിയത്. 6 അടയോളം ആഴമുള്ള ഭാഗത്ത് ഒരാൾ മുങ്ങി തുടങ്ങിയപ്പോൾ മറ്റ് രണ്ട് പേരും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മൂവരും വെള്ളത്തിലേക്ക് താഴുകയായിരുന്നു എന്ന് കണ്ടെത്തി.
ALSO READ; മണിപ്പൂരിൽ ബിജെപിക്ക് കനത്ത തിരിച്ചടി; സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് എൻപിപി
അപകടത്തിൻ്റെ ദൃശ്യങ്ങൾ റിസോർട്ട് സിസി ടിവിയിൽ പതിഞ്ഞു. വെള്ളത്തിൽ ഇറങ്ങുന്നതിന് മുൻപ് യുവതികൾ ഫോൺ ക്യാമറയിൽ വിഡിയോ റെക്കോർഡ് ഓൺ ചെയ്‌ത് വച്ചതായും കണ്ടെത്തി. മംഗളൂരു സിറ്റി പൊലീസ് കമ്മിഷണർ അനുപം അഗർവാൾ, ഉള്ളാൾ പൊലീസ് ഇൻസ്പെക്‌ടർ എച്ച് എൻ ബാലകൃഷ്‌ണ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്‌ഥലത്ത് എത്തി പരിശോധന നടത്തി.
യുവതികൾക്ക് നീന്തൽ അറിയില്ലായിരുന്നു എന്നും സംഭവത്തിൽ ദുരൂഹത ഇല്ലെന്നും ആണ് പ്രാഥമിക വിവരം. അന്വേഷണം പുരോഗമിക്കുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here