ജീവനക്കാരെ ബന്ദികളാക്കി; മംഗളൂരുവിലെ ബാങ്കിൽ പട്ടാപ്പകൽ വൻ കവർച്ച

ROBBERY

മംഗളൂരുവിൽ പട്ടാപകൽ ബാങ്ക് കവർച്ച.ബാങ്ക് ജീവനക്കാരെ ബന്ദികളാക്കി സ്വർണവും പണവും കവർന്നു. സ്വർണ്ണവും പണവുമായി 12 കോടിയോളം രൂപ നഷ്ടപ്പെട്ടതായി പ്രാഥമിക വിവരം.സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഉള്ളാൾ കോട്ടേക്കാറിലെ ജാഗ്രതി സഹകരണ ബാങ്കിൽ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് വൻ കവർച്ച നടന്നത്. മാസ്ക് ധരിച്ചെത്തിയ ആയുധധാരികളായ ആറംഗ സംഘമാണ് കവർച്ച നടത്തിയത്. ബാങ്കിലേക്ക് ഇരച്ചു കയറിയ സംഘം തോക്കും കത്തിയും ഉപയോഗിച്ച് ജീവനക്കാരെ തടവിലാക്കിയ ശേഷം ലോക്കറിലുണ്ടായിരുന്ന സ്വർണ്ണവും പണവും കവർന്നു. കവർച്ച സംഘം ഹിന്ദിയിലും കന്നഡയിലുമാണ് സംസാരിച്ചിരുന്നതെന്ന് ജീവനക്കാർ പറഞ്ഞു .

ALSO READ; ഭീഷണിപ്പെടുത്തി അഞ്ച് കോടി തട്ടാൻ ശ്രമം; ബംഗളൂരുവിൽ മൂന്ന് മലയാളികൾ പിടിയിൽ

സംഭവ സമയത്ത് ബാങ്കിൽ 5 ജീവനക്കാരാണ് ഉണ്ടായിരുന്നത്. കവർച്ചക്ക് ശേഷം കറുത്ത ഫിയറ്റ് കാറിലാണ് സംഘം രക്ഷപ്പെട്ടത്.കവർച്ചയിൽ നഷ്ടപ്പെട്ട വസ്തുക്കളുടെ വിശദമായ പരിശോധന നടന്നു വരികയാണ്. 12 കോടിയോളം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ.

ബാങ്കിൽ സുരക്ഷാ ജീവനക്കാരനുണ്ടായിരുന്നില്ല. വിവിധ സംഘങ്ങളായി തിരിഞ്ഞ് പോലീസ് അന്വേഷണം ആരംഭിച്ചു. ടോൾ ബൂത്തുകളിൽ പരിശോധന കർശനമാക്കും. ബാങ്കിൻ്റെ പരിസരത്തെയും കേരള അതിർത്തി മേഖലകളിലെയും സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പരിശോധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News