മാങ്ങ സീസണണില്‍ തയ്യാറാക്കാം പച്ചമാങ്ങ ചിക്കന്‍

മാങ്ങ സീസണ്‍ വന്നാല്‍ മാങ്ങ കൊണ്ടുള്ള നിരവധി വിഭവങ്ങള്‍ നമ്മള്‍ വീട്ടില്‍ തയ്യാറാക്കാറുണ്ട്. അത്തരത്തില്‍ വ്യത്യസ്തമായ ഒരു വിഭവമാണ് പച്ചമാങ്ങ ചിക്കന്‍.

തയ്യാറാക്കുന്ന വിധം

1.ചിക്കന്‍ – ഒരു കിലോ

2.കഷണങ്ങളാക്കിയ പച്ചമാങ്ങ – അരക്കപ്പ്

3 ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – രണ്ടു വലിയ സ്പൂണ്‍

4 മഞ്ഞള്‍പ്പൊടി – ഒരു ചെറിയ സ്പൂണ്‍

5 കശ്മീരി മുളകുപൊടി – ഒരു ചെറിയ സ്പൂണ്‍

6 നാരങ്ങാനീര് – രണ്ടു ചെറിയ സ്പൂണ്‍

7 കട്ടത്തൈര് – രണ്ടു വലിയ സ്പൂണ്‍

8 ഉപ്പ് – പാകത്തിന്

9 എണ്ണ – രണ്ടു വലിയ സ്പൂണ്‍

4.ഏലയ്ക്ക – മൂന്ന്

8 ജീരകം – രണ്ടു ചെറിയ സ്പൂണ്‍

9 കറുവാപ്പട്ട – ഒരു കഷണം

10 ബേ ലീഫ് – രണ്ട്

5.സവാള – മൂന്ന്, പൊടിയായി അരിഞ്ഞത്

6.കശ്മീരി മുളകുപൊടി – ഒരു ചെറിയ സ്പൂണ്‍

മഞ്ഞള്‍പ്പൊടി – ഒരു ചെറിയ സ്പൂണ്‍

ഗരംമസാലപൊടി – രണ്ടു ചെറിയ സ്പൂണ്‍

മല്ലിപ്പൊടി – രണ്ടു ചെറിയ സ്പൂണ്‍

7.ആംചൂര്‍ പൗഡര്‍ – രണ്ടു ചെറിയ സ്പൂണ്‍

8 കസൂരി മേത്തി – ഒരു വലിയ സ്പൂണ്‍

9.പഴുത്ത മാങ്ങ, അരച്ചത് – ഒരു കപ്പിന്റെ മൂന്നില്‍ ഒന്ന്

10.മല്ലിയില, അരിഞ്ഞത് – അലങ്കരിക്കാന്‍

പാകം ചെയ്യുന്ന വിധം

ഒരു വലിയ ബൗളില്‍ ചിക്കനും കഷണങ്ങളാക്കിയ പച്ചമാങ്ങ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്  മഞ്ഞള്‍പ്പൊടി , കശ്മീരി മുളകുപൊടി , നാരങ്ങാനീര്, കട്ടത്തൈര്, ഉപ്പ്  ചേര്‍ത്തു യോജിപ്പിച്ച് അരമണിക്കൂര്‍ വയ്ക്കുക. പാനില്‍ എണ്ണ ചൂടാക്കി ഏലയ്ക്ക, ജീരകം, കറുവാപ്പട്ട ,ബേ ലീഫ് എന്നിവ ചേര്‍ത്ത് വഴറ്റുക.

സവാള ചേര്‍ത്തു വഴറ്റി ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുമ്പോള്‍ ചിക്കന്‍-മാങ്ങ മിശ്രിതം ചേര്‍ത്തിളക്കി മൂടി വച്ചു വേവിക്കുക. മുക്കാല്‍ വേവാകുമ്പോള്‍ ആറാമത്തെ ചേരുവ ചേര്‍ത്തിളക്കി പച്ചമണം മാറുമ്പോള്‍ ആംചൂര്‍ പൗഡറും കസൂരി മേത്തിയും ചേര്‍ത്തിളക്കി ചിക്കന്‍ വേവിക്കണം. പഴുത്ത മാങ്ങ അരച്ചതും ചേര്‍ത്തു തിളപ്പിച്ചു മല്ലിയിലയും ചേര്‍ത്തിളക്കി വാങ്ങാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News