മധുരിക്കും മാമ്പഴ പുട്ടേ… രുചിയുടെ മാമ്പഴകാലം

രാവിലെ ബ്രേക്ക് ഫാസ്റ്റിന് കഴിക്കാൻ മധുരമൂറുന്ന മാമ്പഴ പുട്ട് ഉണ്ടാക്കിയാലോ. വളരെ എളുപ്പത്തിൽ തന്നെ രുചിയോടെ ഇത് ഉണ്ടാക്കാം. പുട്ട് കഴിക്കാൻ മടിയുള്ള കുട്ടികൾക്ക് ഉൾപ്പടെ ഈ മാമ്പഴ പുട്ട് വളരെയധികം ഇഷ്ടമാകും. ഇതിനായി നന്നായി പഴുത്ത മാങ്ങ ചെറുതായി അരിഞ്ഞത് , പുട്ടുപൊടി, തേങ്ങാ ചിരകിയത്, ആവശ്യത്തിന് ,ഉപ്പ് എന്നിവ എടുക്കുക.

ALSO READ: അങ്കമാലിയിൽ 200 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ
മാമ്പഴം വൃത്തിയാക്കി മിക്സിയിൽ വെള്ളം ഇല്ലാതെ നന്നായി പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക.ഒരു പാത്രത്തിൽ പുട്ടുപൊടിയും ഉപ്പും ചേർത്ത് അതിലേക്ക് അരച്ചെടുത്ത മാങ്ങ കുറച്ചു കുറച്ചായി ചേർത്തു മാവു കുഴയ്ക്കുക. ആദ്യമേ ഈ മാങ്ങ പേസ്റ്റ് ഒരുമിച്ച് ചേർക്കരുത്. പുട്ടു മാവിന്റെ പരുവം മാറും.കുഴച്ച മാവ് തേങ്ങാ ചേർത്തു പുട്ടുകുറ്റിയിൽ നിറച്ച് ആവിയിൽ വേവിച്ചു എടുക്കാം.വേണമെങ്കിൽ ചെറുതായി അരിഞ്ഞ മാങ്ങ കഷ്ണങ്ങൾ കൂടി പുട്ടുപൊടിയുടെ ഇടയിൽ ലെയറായി ചേർക്കാം.ഇല്ലെങ്കിൽ പുട്ടുകഴിക്കുമ്പോൾ ഈ കഷ്ണങ്ങൾ കൂടി ചേർത്ത് കഴിക്കാം. കുട്ടികൾക്ക് എല്ലാം ഈ ഒരു മാമ്പഴ പുട്ട് നന്നായി ഇഷ്ടമാകും.

ALSO READ: വൈദ്യുതി നിയന്ത്രണം; തീരുമാനം ഇന്ന്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News