ഇന്ത്യൻ സിനിമയിലെ ഇതിഹാസ സംവിധായകനായ മണിരത്നത്തിൻ്റെ ജൻമദിനമാണ് ഇന്ന്. മൂന്നര പതിറ്റാണ്ടിന് മുകളിലായ സിനിമ ജീവിതത്തിൽ മണിരത്‌നം ഇരുപത്തിയെട്ടോളം ചിത്രങ്ങൾ തമിഴ്, മലയാളം, ഹിന്ദി തുടങ്ങിയ ഭാഷകളിലായി സംവിധാനം ചെയ്തു. പതിനഞ്ചിലധികം സിനിമകൾ തന്റെ പ്രൊഡക്ഷൻ ബാനറായ മദ്രാസ് ടാക്കീസിന് കീഴിൽ അദ്ദേഹം നിർമ്മിച്ചു. തന്റെ ‘ഇരുവർ’ എന്ന സിനിമയുടെ നിർമ്മാണ സമയത്ത് സ്വന്തമായി മദ്രാസ് ടാക്കീസ് എന്ന ചലച്ചിത്രനിർമ്മാണ സ്ഥാപനം സ്ഥാപിച്ചു. പിന്നീടുള്ള തന്നെ സിനിമകളെല്ലാം തന്നെ ഇതിന്റെ കീഴിലാണ് നിർമ്മിച്ചത്. ആറ് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.
Also Read: സംഗീതത്തിൻ്റെ ‘പെരിയരാജ’ @ 80
ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ സംവിധായകരിൽ ഒരാളായി അറിയപ്പെടുന്ന മണിരത്നത്തിന്‍റെ ഓരോ ചിത്രങ്ങളും പ്രേക്ഷകര്‍ എന്നും നെഞ്ചോട് ചേര്‍ത്തവയാണ്. ഇന്ത്യന്‍ സിനിമയിലെ എവര്‍ഗ്രീന്‍ സംവിധായകന്‍, സിനിമാ പ്രേമികളുടെ പാഠപുസ്തകം, ആരാധകർക്ക് പ്രണയത്തിന്‍റെ മാജിക് സമ്മാനിച്ച സംവിധായകന്‍ , നിര്‍മ്മാതാവായും രചയിതാവായും തെന്നിന്ത്യന്‍ സിനിമകളിൽ നിറഞ്ഞു നിൽക്കുന്ന മഹാപ്രതിഭാസം. അതേ മണിരത്നം എപ്പോഴും പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കുന്നു എന്നതിന് അടിവരയിടുന്നതായിരുന്നു അദ്ദേഹത്തിൻ്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രമായ പൊന്നിയൻ സെൽവൻ 2.
പ്രണയം ഒളിപ്പിച്ച മാജിക്കല്‍ ഫ്രേയി മുകള്‍. സംഗീതം ഒരു സിനിമയെ എത്രത്തോളം സ്വാധീനിക്കുമെന്ന് തെളിയിക്കുന്നവയായിരുന്നു ഓരോ മണിരത്നം ചിത്രങ്ങളും സിനിമകളില്‍ അദ്ദേഹം സിനിമയിലൂടെ കൈകാര്യ ചെയ്ത സാമൂഹിക രാഷ്ട്രീയ വിഷയങ്ങളും വളരെയധികം ശ്രദ്ധ നേടി. എംജിആർ, എം.കരുണാനിധി എന്നിവരുടെ ജീവിതം പ്രമേയമാക്കി തമിഴ്നാടിന്റെ രാഷ്ട്രീയ പറയാന്‍ ശ്രമിച്ച ഇരുവര്‍, ഇന്ത്യന്‍ സിനിമക്ക് ഒരു പുതിയ അനുഭവം തന്നെയായിരുന്നു. ദളപതി, പല്ലവി അനുപല്ലവി, മൗനരാഗം, ദിൽസേ റോജ,ബോംബെ, നായകന്‍, യുവ, ഗീതാഞ്ജലി, ഗുരു തുടങ്ങി പൊന്നിയൻ സെൽവൻ വരെയുള്ള നിരവധി ചിത്രങ്ങള്‍ ഓരോ ചിത്രങ്ങളും നവ്യാനുഭവങ്ങളാണ് സിനിമാസ്വാദകർക്ക് സമ്മാനിച്ചത്. അതു കൊണ്ട് തന്നെ സിനിമാ പ്രക്ഷേകർ കാത്തിരിക്കുകയാണ് വെള്ളിത്തിരയിലെ മണിരത്നത്തിൻ്റെ അടുത്ത ഇന്ദ്രജാലത്തിന് വേണ്ടി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here