36 വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമം; മണിരത്നം-കമല്‍ കോമ്പോ വീണ്ടും

ആവേശത്തോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സംവിധായക-താര കോമ്പിനേഷനുകളിൽ പ്രധാനമായിട്ടുള്ള ഒരു കൂട്ടുകെട്ടാണ് മണിരത്നം-കമല്‍ ഹാസന്‍ കോമ്പോ. 1987ല്‍ പുറത്തെത്തിയ നായകനാണ് ഈ കോമ്പിനേഷനില്‍ എത്തിയിട്ടുള്ള ഒറ്റ ചിത്രം. എന്നാൽ ആ അനുഭവം മാത്രം മതി പ്രേക്ഷകർക്ക് ആ കൂട്ടുകെട്ട് വീണ്ടും സംഭവിക്കണമെന്ന് ആഗ്രഹിക്കാന്‍.

36 വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രം കഴിഞ്ഞ വര്‍ഷമാണ് പ്രഖ്യാപിക്കപ്പെട്ടത്. വലിയ താര നിരയിൽ എത്തുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചതായാണ് വിവരം. ആക്ഷന് പ്രധാന്യം നൽകി വലിയ രീതിയിലുള്ള പ്രമോ ഷൂട്ടാണ് ആരംഭിച്ചിരിക്കുന്നതെന്നാണ് കോളിവുഡ് വൃത്തങ്ങള്‍ പറയുന്നത്.

ALSO READ:യുദ്ധം ഉയർത്തിയ സ്വർണവില; വിപണിയിൽ ഇന്ന് ചെറിയ ആശ്വാസം

കമല്‍ ഹാസന്‍റെ കരിയറിലെ 234-ാം സിനിമയാണ് മണിരത്നവുമായി ചേര്‍ന്ന് ചെയ്യുന്നത് എന്നുള്ളത് കൊണ്ട് താത്കാലികമായി ഈ ചിത്രത്തിന്റെ ടൈറ്റില്‍ കെഎച്ച് 234 എന്നാണ്. രാജ്‍ കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണല്‍, മദ്രാസ് ടാക്കീസ് എന്നീ ബാനറുകളില്‍ കമല്‍ ഹാസന്‍, മണി രത്നം, ജി മഹേന്ദ്രന്‍, ശിവ അനന്ദ് എന്നിവര്‍ ചേര്‍ന്നാണ് സിനിമാ നിര്‍മ്മാണം. റെഡ് ജൈന്‍റ് മൂവിസും നിര്‍മ്മാണ പങ്കാളികളാണ്.

കെഎച്ച് 234 സെലിബ്രേറ്റിംഗ് പവര്‍ ഹൗസസ് ഓഫ് ഇന്ത്യന്‍ സിനിമ എന്നാണ് ഈ ചിത്രത്തിന് നിലവില്‍ നല്‍കിയിരിക്കുന്ന വിശേഷണം. ഇപ്പോ ഷൂട്ട് ചെയ്യുന്ന ചിത്രത്തിന്‍റെ പ്രമോ വീഡിയോ കമലിന്‍റെ ജന്മദിനമായ നവംബര്‍ 7ന് റിലീസ് ചെയ്യും എന്നാണ് വിവരം.

ALSO READ:ജുവനൈല്‍ ഹോമില്‍ നിന്ന് പുറത്തിറങ്ങി; പിന്നാലെ കൊലപാതകം; പ്രതി കീഴടങ്ങി

കമല്‍ ഹാസന്‍റേതായി പുറത്തെത്താനിരിക്കുന്നത് മൂന്ന് ചിത്രങ്ങളാണ്. ഷങ്കറിന്‍റെ ഇന്ത്യന്‍ 2, നാഗ് അശ്വിന്‍റെ പാന്‍ ഇന്ത്യന്‍ ചിത്രം കല്‍കി 2898 എഡി, തുനിവിന് ശേഷം എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം, എന്നിവയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News