കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ തുറന്നടിച്ച് മണിശങ്കർ അയ്യർ. തന്നോട് കേരളീയം സെമിനാറിൽ പങ്കെടുക്കരുതെന്ന് നേതാക്കൾ ആവശ്യപ്പെട്ടതായി മണിശങ്കർ അയ്യരുടെ വെളിപ്പെടുത്തൽ. ഞാൻ പങ്കെടുക്കുന്നത് അധികാര വികേന്ദ്രീകരണം സംബന്ധിച്ച സെമിനാറിൽ ആണ്. പഞ്ചായത്ത് രാജ് നിയമം നടപ്പിലാക്കിയത് രാജീവ് ഗാന്ധിയാണ്, രാജീവ് ഗാന്ധിക്കുള്ള സമർപ്പണമായിട്ടാണ് താൻ ഈ സെമിനാറിൽ പങ്കെടുക്കുന്നത്.
കേരളം വ്യത്യസ്തമായ സംസ്ഥാനമെന്നും അധികാര വികേന്ദ്രീകരണം കൃത്യതയോടെ നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളമെന്നും മണിശങ്കർ അയ്യർ കേരളീയം വേദിയിൽ പറഞ്ഞു. കേരളത്തിൽ ഗ്രാമസഭകൾ തുറന്ന ചർച്ചകൾക്ക് വേദിയാകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read; സിപിഐഎം റാലിയിൽ പങ്കെടുക്കുന്നതിൽ ലീഗിന്റെ അന്തിമനിലപാട് ഉടൻ; നിർണ്ണായക നേതൃയോഗം ഇന്ന്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here