മണിച്ചിത്രത്താഴ്‌ ഫാന്‍സ് ഹാപ്പിയാണ്, കാത്തിരിപ്പിന് ആവേശം പകര്‍ന്ന് സോഷ്യല്‍മീഡിയ കാര്‍ഡ് ; 4 കെ മികവിലെത്തുന്ന ചിത്രത്തിന്‍റെ റീ റിലീസ് എന്ന് ?

ലയാളികള്‍ക്ക് എത്ര കണ്ടാലും മതിവരാത്ത ചിത്രമാണ് മണിച്ചിത്രത്താഴ്‌. മലയാള സിനിമയിലെ ക്ലാസിക് സിനിമകളില്‍ ഒന്നായ, സൈക്കോ ത്രില്ലറായ ഫാസില്‍ ചിത്രം ഇന്നും പ്രേക്ഷകര്‍ നെഞ്ചേറ്റുന്ന കലാസൃഷ്‌ടിയാണ്. രാജ്യത്തെ ഒട്ടുമിക്ക ഭാഷകളിലേക്കും റീമേക്ക് ചെയ്‌ത സിനിമ റീ റിലീസിനൊരുങ്ങുന്ന വാര്‍ത്ത നേരത്തേ പുറത്തുവന്നിരുന്നു. ആ ദിനത്തിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ മലയാളികള്‍. അതിനിടെയിലാണ് ഫാസിലിന്‍റെ ഫോട്ടോ വെച്ചുള്ള ചിത്രത്തിന്‍റെ സോഷ്യല്‍ മീഡിയ കാര്‍ഡ് പുറത്തുവന്നത്. മണിച്ചിത്രത്താഴിന്‍റെ ആരാധകരില്‍ വന്‍ ആവേശം പടര്‍ത്തിയിരിക്കുകയാണ് ഈ അപ്‌ഡേഷന്‍.

ALSO READ | നിലപാട് തുറന്നു പറഞ്ഞു; സംഘപരിവാറിന്റെ സൈബർ ആക്രമണത്തിനിരയായി നടി നിമിഷ സജയൻ

ജൂലൈ 12-നോ ഓഗസ്റ്റ് 17-നോ മണിച്ചിത്രത്താ‍ഴ്‌ തിയറ്ററുകളിൽ എത്തുമെന്നാണ് പുറത്തുവരുന്ന വിവരം. ടീം റീമാസ്റ്ററിംഗ് പ്രക്രിയ പൂർത്തിയാക്കിയതിന് ശേഷം ചിത്രത്തിന്‍റെ റീ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. അതേസമയം, ജൂലൈ 17 ന് തന്നെയാണ് വീണ്ടും റിലീസ് ചെയ്യാനുള്ള സാധ്യത കൂടുതലാണെന്നാണ് സൂചന. റി റിലീസ് തീയതി പ്രഖ്യാപിച്ച ഘട്ടത്തില്‍ ഒഫീഷ്യൽ ട്രെയിലറും പുറത്തുവരുമെന്നാണ് വിവരം.

1993-ൽ ഫാസിൽ സംവിധാനം ചെയ്‌ത സൈക്കോ ത്രില്ലർ
ചിത്രത്തിന്‍റെ തിരക്കഥ മധു മുട്ടത്തിന്‍റേതാണ്. മോഹൻലാൽ, സുരേഷ് ഗോപി, ശോഭന, തിലകന്‍, ഇന്നസെന്‍റ്, നെടുമുടിവേണു, കെപിഎസി ലളിത തുടങ്ങിയവരാണ് ചിത്രത്തിലെ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 19-ാം നൂറ്റാണ്ടിൽ മധ്യതിരുവിതാംകൂറിലെ ആലപ്പുഴ മുട്ടം എന്ന സ്ഥലത്തെ പ്രശസ്തമായ ആലുമൂട്ടിൽ കൊട്ടാരത്തിലെ കുടുംബത്തിൽ നടന്ന ദുരന്തസംഭവത്തിന്‍റെ സ്വാധീനത്തിലാണ് ചിത്രം പുറത്തുവന്നത്. സ്വർഗചിത്രയുടെ ബാനറിൽ അപ്പച്ചൻ ആണ് ഈ ചിത്രം നിർമിച്ചത്. 1993-ലെ ഏറ്റവും നല്ല ജനപ്രിയചിത്രത്തിനുള്ള ദേശീയ – സംസ്ഥാന പുരസ്കാരങ്ങൾ ഈ ചിത്രം നേടി. ശോഭനയ്ക്ക് ഏറ്റവും നല്ല നടിക്കുള്ള ദേശീയപുരസ്കാരവും ഈ ചിത്രത്തിലൂടെ ലഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News