ജാർഖണ്ഡിൽ നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ ജനപ്രിയ വാഗ്ദാനങ്ങളുമായി എത്തിയിരിക്കുകയാണ് മുന്നണികൾ. അത്തരത്തിലുള്ള ഏഴ് ജനപ്രിയ വാഗ്ദാനങ്ങളാണ് ഇന്ത്യാ സഖ്യവും ജാർഖണ്ഡിൽ മുന്നോട്ടുവെച്ചിരിക്കുന്നത്. അധികാരത്തിലെത്തിയാൽ വനിതകൾക്ക് 2500 രൂപ ധനസഹായം അനുവദിക്കും എന്നതു തൊട്ടാണ് ഇന്ത്യാ സഖ്യത്തിൻ്റെ വാഗ്ദാനങ്ങൾ. മറ്റ് വാഗ്ദാനങ്ങൾ ഇങ്ങനെയാണ്. ജാർഖണ്ഡിൽ യുവജന, വനിതാ, ഒബിസി വിഭാഗ ക്ഷേമമന്ത്രാലയങ്ങൾ രൂപീകരിക്കും. കുടുംബങ്ങൾക്ക് 15 ലക്ഷം രൂപവരെയുള്ള ഇൻഷൂറൻസ് നടപ്പാക്കും.
10 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ഓരോ വ്യക്തിക്കും 7 കിലോഗ്രാം റേഷൻ നൽകും, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് 450 രൂപ നിരക്കിൽ എൽപിജി സിലിണ്ടറുകൾ, നെല്ലിൻ്റെ താങ്ങുവില 2400 രൂപയിൽ നിന്നും 3200 രൂപയാക്കും. തുടങ്ങിയവയാണ് ഇന്ത്യാ സഖ്യത്തിൻ്റെ ഏഴ് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here