പ്രശസ്ത നർത്തകൻ ആർഎൽവി രാമകൃഷ്ണനെതിരായ നർത്തകി സത്യഭാമയുടെ വിദ്വേഷ പരാമർശത്തിന് മറുപടി നൽകി നടൻ മണികണ്ഠൻ ആർ ആചാരി.ആരൊക്കെ എന്തൊക്കെ ചെയ്യണം എന്ന് നിങ്ങൾ വീട്ടിലിരുന്ന് തീരുമാനിക്കുന്ന കാലം കഴിഞ്ഞുപോയെന്നാണ് മണികണ്ഠൻ ഫേസ്ബുക്കിൽ കുറിച്ചത്. സത്യഭാമയ്ക്കൊരു മറുപടി എന്ന് തുടങ്ങുന്ന കുറിപ്പിലാണ് മണികണ്ഠൻ തൻ്റെ നിലപാട് വ്യക്തമാക്കിയത്.
മണികണ്ഠൻ ആർ ആചാരിയുടെ കുറിപ്പ്
സത്യഭാമയ്ക്കൊരു മറുപടി
ഞങ്ങൾമനുഷ്യരാണ് ഈ മണ്ണിൽ ജനിച്ചുവളർന്നവർ ഞങ്ങൾകലാകാരന്മാർ ആണ് അതാണ് ഞങ്ങളുടെ അടയാളം. ഞങ്ങൾ ആടും പാടും അഭിനയിക്കും കാണാൻ താത്പര്യമുള്ളവർ നല്ലമനസ്സുള്ളവർ കണ്ടോളും. ആരൊക്കെ എന്തൊക്കെ ചെയ്യണം എന്ന്നിങ്ങൾ വീട്ടിലിരുന്ന് തീരുമാനിക്കുന്ന കാലം കഴിഞ്ഞുപോയി. ഇത് യുഗം വേറെയാണ്.
ALSO READ: ‘യഥാർത്ഥ കലാമണ്ഡലം സത്യഭാമ ഈ സ്ത്രീയല്ല’: നർത്തകി സത്യഭാമയ്‌ക്കെതിരെ ശ്രീകുമാരൻ തമ്പി
അതേസമയം, ആർഎൽവി രാമകൃഷ്ണന് ഐകൃദാർഢ്യവുമായി ഡിവൈഎഫ്ഐ ചാലക്കുടിയിൽ വേദിയൊരുക്കി. ചാലക്കുടി കലാഗൃഹത്തിൽ നടന്ന പ്രതിഷേധ കൂട്ടായ്മ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്ഘാടനം ചെയ്തു. തുടർന്ന് പ്രതിഷേധ സൂചകമായി ആർഎൽവി രാമകൃഷ്ണൻ്റെ മോഹിനിയാട്ട അവതരണവും നടന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here