മലയാള സിനിമയുടെ നാഴികക്കല്ലായി മാറുകയാണ് ബ്ലെസിയുടെ ആടുജീവിതം എന്ന ചിത്രം. ലോകനിലവാരത്തിലേക്ക് മലയാളത്തെ ഉയർത്തുന്ന തരത്തിലുള്ള ദൃശ്യവും സംഗീതവുമാണ് സിനിമയുടെ കാതൽ. നിരവധി താരങ്ങളും മറ്റും ഇപ്പോൾ ആടുജീവിതം കണ്ട് പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴിതാ സിനിമയെ കുറിച്ച് നടൻ മണികണ്ഠൻ ആർ ആചാരി സിനിമ കണ്ട് എഴുതിയ ഒരു കുറിപ്പാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
ALSO READ: ആടുജീവിതം വ്യാജ പതിപ്പ് ; സംവിധായകന്‍ ബ്ലെസി പരാതി നല്‍കി
മണികണ്ഠന്റെ കുറിപ്പ്
വർഷങ്ങൾക്കു മുമ്പ് ബെന്യാമിന്റെ ആടുജീവിതം എന്ന നോവൽ വായിക്കുമ്പോൾ തനിക്ക് തന്ന ജീവിതത്തെയും സൗകര്യങ്ങളെയും കുറിച്ച് ദൈവത്തോട് നന്ദി പറഞ്ഞതാണ് ഓരോ താളുകളും വായിച്ച് അവസാനിപ്പിച്ചത്. ഇന്ന് ബ്ലെസി സാർ ഒരുക്കിയ ആടുജീവിതം കാണുമ്പോൾ അതേ തീവ്രതയോടെയും അതേ നന്ദിയോടെയും ആണ് ഓരോ സീനുകളും കണ്ടുതീർത്തത്. നജീബായി ജീവിച്ച പൃഥ്വിരാജിന്റെ സമർപ്പണത്തിനു മുന്നിൽ വാക്കുകളില്ല, ഒപ്പം ഹക്കീമായി പകർന്നാടിയ നകുലിനും ഒരു വലിയ കയ്യടി. 16 വർഷങ്ങൾ നീണ്ട കഠിനാധ്വാനത്തിന്റെ ഫലമാണ് ആടുജീവിതം എന്നതും സിനിമ കണ്ടിറങ്ങുമ്പോൾ കണ്ണുകളെ ഈറനണിയിക്കുന്നു. നജീബിന്റെ അതിജീവനത്തിന്റെ യാത്ര മലയാള സിനിമയുടെത് കൂടിയാണ്, പ്രതീക്ഷയുടെ പ്രത്യാശയുടെ പുതിയ പച്ചപ്പുകൾ കാണിച്ചു തരുന്ന യാത്ര. അഭിനന്ദനങ്ങൾ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here