മണിപ്പൂര്‍: കലാപം നിയന്ത്രക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു; ബിജെപി വിട്ട് സിനിമാതാരം രാജ്കുമാര്‍

മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം രണ്ട് വിദ്യാര്‍ഥികള്‍ കൂടി കൊല്ലപ്പെട്ട സാഹചര്യത്തില്‍ സിനിമാതാരം രാജ്കുമാര്‍ കൈക്കു (സോമേന്ദ്ര) ബിജെപിയില്‍നിന്നു രാജി വെച്ചു. മണിപ്പുരിലെ കലാപം നിയന്ത്രിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് കാണിച്ചാണ് രാജ്കുമാര്‍ കൈക്കു (സോമേന്ദ്ര) ബിജെപിയില്‍നിന്നു രാജിവച്ചത്. ബുധനാഴ്ച ബിജെപി സംസ്ഥാന ഭാരവാഹികള്‍ക്ക് രാജ്കുമാര്‍ രാജിക്കത്ത് കൈമാറി.

ALSO READ :‘സിനിമക്കെതിരെ പ്രേക്ഷകര്‍ മന:പൂര്‍വം മാര്‍ക്കിടാറില്ല, സ്വന്തം നിലക്കുള്ള അഭിപ്രായ പ്രകടനമാണ് പ്രേക്ഷകര്‍ നടത്തേണ്ടത്’: മമ്മൂട്ടി

താന്‍ ആദ്യ പരിഗണന നല്‍കുന്നത് ജനങ്ങള്‍ക്കാണെന്നും പാര്‍ട്ടി രണ്ടാമതാണെന്നും രാജ്കുമാര്‍ രാജിക്കത്തില്‍ വ്യക്തമാക്കി. നാലു മാസമായി തുടരുന്ന കലാപം നിയന്ത്രണ വിധേയമാക്കാന്‍ സര്‍ക്കാര്‍ ഫലപ്രദമായ നടപടി ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നും രാജ്കുമാര്‍ പറഞ്ഞു. അതേസമയം, രാജിക്കാര്യത്തില്‍ രാജ്കുമാര്‍ പുനഃപരിശോധന നടത്തണമെന്ന് ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടു.

2021 നവംബറിലാണ് ബിജെപിയില്‍ രാജ്കുമാര്‍ ചേര്‍ന്നത്.ഇംഫാല്‍ വെസ്റ്റ് സ്വദേശിയായ രാജ്കുമാര്‍ 2019ലെ ലോക്്‌സഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കായി പ്രചാരണരംഗത്ത് സജീവമായിരുന്നു. കൂടാതെ രണ്ട് കുക്കി സിനിമകളുള്‍പ്പെടെ 400ലേറെ സിനിമകളില്‍ രാജ്കുമാര്‍ അഭിനയിച്ചിട്ടുണ്ട്.

ALSO READ : വളര്‍ത്തുനായ്ക്കള്‍ യുവാവിനെ ആക്രമിച്ച് ഗുരുതരമായി പരുക്കേല്‍പ്പിച്ച സംഭവം; നായ്ക്കളുടെ ഉടമ അറസ്റ്റില്‍

അതേസമയം കലാപ ബാധിതമായ മണിപ്പൂരില്‍ വിദ്യാര്‍ത്ഥികളുടെ കൊലപാതകത്തോടെ വീണ്ടും സംഘര്‍ഷം ശക്തമായി. പ്രതിഷേധക്കാര്‍ തൗബാലില്‍ ബിജെപി ഓഫിസിന് തീയിടുകയും മുഖ്യമന്ത്രിയുടെ വസതിക്കു മുന്നില്‍ പൊലീസുമായി ഏറ്റുമുട്ടുകയും ചെയ്തു. ഇംഫാല്‍ താഴ്വരയെ ഒഴിവാക്കി മണിപ്പുരിലെ മറ്റു പ്രദേശങ്ങളെ പ്രശ്‌നബാധിതപ്രദേശങ്ങളായി സര്‍ക്കാര്‍ വീണ്ടും പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളില്‍ പ്രത്യേക സൈനികാധികാരനിയമത്തിന് (അഫ്‌സ്പ) അടുത്ത ആറു മാസംകൂടി പ്രാബല്യമുണ്ടാകും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News