ലോകമെമ്പാടും ക്രിസ്മസ് ആഘോഷിക്കുമ്പോള്‍ മണിപ്പുരില്‍ കലാപവും ദുരിതങ്ങളും വിട്ടൊഴിയുന്നില്ല. വംശീയ കലാപം തുടങ്ങി ഒന്നരവര്‍ഷം പിന്നിട്ടിട്ടും പതിനായിരങ്ങള്‍ ഭവനരഹിതരാണ്. ദുരിതാശ്വാസക്യാമ്പുകളില്‍ സൈനികരുടെ നേതൃത്വത്തിലാണ് പല കുടുംബങ്ങളും ക്രിസ്തുമസിനെ വരവേല്‍ക്കുന്നത്.
വംശീയ കലാപം തുടങ്ങി ഒന്നരവര്‍ഷം പിന്നിട്ടിട്ടും ഇതുവരെ അതില്‍ പ്രതികരിക്കാന്‍ പ്രധാനമന്ത്രി തയ്യാറായിട്ടില്ല. ജീവിതം വഴിമുട്ടിയവരായി തീര്‍ന്നിരിക്കുകയാണ് മണിപ്പൂരിലെ ജനത. വീടില്ലാത്തവര്‍, സഞ്ചാരസ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ടവര്‍. ഇവിടെ ക്രിസ്തുമസിനെ വരവേല്‍ക്കാന്‍ പുല്‍കൂടൊരുങ്ങിയിട്ടില്ല. മണിപ്പൂരിലെ ദുരന്തം പേറുന്ന മനുഷ്യര്‍ ക്രിസ്തുമസ് ദിനത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളിലാണ്.
ALSO READ: കാരവനില്‍ രണ്ടു പേരുടെ മരണം വിഷപ്പുക ശ്വസിച്ചെന്ന് പൊലീസ്
സമാധാനം പുനസ്ഥാപിക്കാന്‍ കഴിയാത്ത കേന്ദ്രസര്‍ക്കാര്‍ 10000 കണക്കിന് സൈനികരെ വിന്യസിച്ചിട്ടും അരക്ഷിതാവസ്ഥയ്ക്ക് പരിഹാരം ആയില്ല.. 250ലധികം പേര്‍ കൊല്ലപ്പെട്ട മണിപ്പൂര്‍ കലാപത്തിനുശേഷം ഇതുവരെയും പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂര്‍ സന്ദര്‍ശിക്കാത്തതില്‍ ആക്ഷേപവും ശക്തമാണ്. ദിനംപ്രതി അക്രമ സംഭവങ്ങള്‍ അരങ്ങേറിയിട്ടും പലര്‍ക്കും മതിയായ ചികിത്സ ഉറപ്പുവരുത്താന്‍ പോലും ബിജെപി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരിന് കഴിയാതെ പോയി.
ആയിരക്കണക്കിനാളുകള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് താല്‍ക്കാലിക അഭയം പ്രാപിച്ചു.. ദുരിതാശ്വാസ ക്യാമ്പുകളില്‍ സൈനികരുടെ നേതൃത്വത്തിലാണ് കുഞ്ഞുങ്ങള്‍ ഇത്തവണ ക്രിസ്തുമസ് ആഘോഷിക്കുന്നത്. മണിപ്പൂരില്‍ 200പരം ക്രിസ്ത്യന്‍ പള്ളികള്‍ തകര്‍ക്കപ്പെട്ടതിലും ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിനോ സംസ്ഥാന സര്‍ക്കാറിനോ മറുപടിയില്ല..
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here