മണിപ്പൂരിൽ ആറ് സൈനികര്‍ക്ക് നേരെ സഹപ്രവര്‍ത്തകന്‍ വെടിയുതിര്‍ത്തു

മണിപ്പൂരിൽ ആറ് സൈനികര്‍ക്ക് നേരെ സഹപ്രവര്‍ത്തകന്‍ വെടിയുതിര്‍ത്തു. ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിക്കടുത്തുള്ള ബറ്റാലിയന്‍ ക്യാമ്പിലാണ് സംഭവം. അസം റൈഫിള്‍സ് ജവാന്‍ സഹപ്രവര്‍ത്തകര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയുതിര്‍ത്ത സൈനികന്‍ പിന്നീട് സ്വയം വെടിവച്ചു. വെടിയേറ്റവര്‍ മണിപ്പുര്‍ സ്വദേശികളല്ലാത്ത സൈനികരാണ്. പരിക്കേറ്റവരെ തുടര്‍ചികിത്സയ്ക്കായി മിലിട്ടറി ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ALSO READ: ആർസിയും മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ചിട്ടില്ലേ? കോടതി കയറേണ്ടി വരും; മോട്ടോർ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News