മണിപ്പൂരിലെ മെയ്തയ്- കുക്കി സംഘർഷം ഇടവേളക്ക് ശേഷം വീണ്ടും പൊട്ടിപ്പുറപ്പെട്ടതോടെ പുറത്തുവരുന്നത് നെഞ്ചുകീറുന്ന വാർത്തകൾ. ജിരിബാം ജില്ലയിൽ രണ്ടര വയസ്സുകാരൻ്റെ ജഡം തലയില്ലാത്ത നിലയിൽ നദിയിൽ കണ്ടെത്തി. കൂടെ കുട്ടിയുടെ മുത്തശ്ശിയുടെ ജഡവുമുണ്ട്. അഴുകിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍.
മെയ്‌തെയ് സമുദായാംഗമായ ലൈഷാറാം ഹെറോജിത്തിൻ്റെ മകനും അമ്മയുമാണ് കൊല്ലപ്പെട്ടത്. ദുരിതാശ്വാസ ക്യാമ്പ് അന്തേവാസിയായിരുന്നു ഇവർ. ഹെറോജിത്തിൻ്റെ രണ്ട് മക്കളും ഭാര്യയും അമ്മായിയമ്മയും ഭാര്യയുടെ സഹോദരിയും മകനും കൊല്ലപ്പെട്ടു. അതായത് കുടുംബം ഒന്നാകെ നഷ്ടപ്പെട്ടു. അസം അതിര്‍ത്തിയിലുള്ള പട്ടണത്തില്‍ നിന്ന് തിങ്കളാഴ്ച ഇവരെ ബന്ദികളാക്കിയ ശേഷം കുക്കികള്‍ തടവിലാക്കി കൊല്ലുകയായിരുന്നെന്നാണ് റിപ്പോർട്ട്.
Read Also: മണിപ്പൂരിൽ ബിജെപിക്ക് കനത്ത തിരിച്ചടി; സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് എൻപിപി
ജിരിബാമിലെ ബോറോബെക്രയില്‍ കുക്കികളും സിആര്‍പിഎഫും തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണ് ഹെറോജിത്തിൻ്റെ കുടുംബത്തെ ബന്ദികളാക്കിയത്. ഹെറോജിത്തിന്റെ ഭാര്യയുടെ മൃതദേഹം ഇതുവരെ കണ്ടെടുത്തിട്ടില്ല. ബോറോബെക്രയില്‍ ആക്രമണം നടത്തുന്നതിന് മുമ്പ് രണ്ട് ഡസന്‍ കുക്കികള്‍ രണ്ട് ഗ്രൂപ്പുകളായി പിരിഞ്ഞിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഒരു സംഘം സാധാരണക്കാരെ ബന്ദികളാക്കിയപ്പോള്‍ മറ്റേ സംഘം വീടുകള്‍ നശിപ്പിക്കുകയും തീയിടുകയും ചെയ്തു. സിആര്‍പിഎഫ് ക്യാമ്പിന് നേരെ ആക്രമണം നടത്തിയ സംഘത്തിലെ പത്ത് പേരെ വധിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here