മണിപ്പൂർ എരിഞ്ഞു തന്നെ; സംഘര്‍ഷം തുടരുന്നു, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

MANIPUR

സംഘര്‍ഷമടങ്ങാതെ മണിപ്പൂര്‍. ജിരിബാം ജില്ലയില്‍ ഇന്നലെ രാത്രി ആറുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതിനു പിന്നാലെയാണ് മണിപ്പൂര്‍ വീണ്ടും പ്രക്ഷുബ്ദമായത്. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം കാണാതായ മെയ്തി വിഭാഗക്കാരുടെ മൃതദേഹമാണ് കണ്ടെത്തിയതെന്നാണ് സംശയം.

മണിപ്പൂരില്‍ വംശീയ കലാപം ആളിക്കത്തുന്നതിനിടെയാണ് ഇന്നലെ ജിരിബാം ജില്ലയില്‍ കൈക്കുഞ്ഞുള്‍പ്പെടെയുള്ള ആറുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മണിപ്പൂര്‍-അസം അതിര്‍ത്തിയിലെ ജിരി നദിയില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ കഴിഞ്ഞ തിങ്കളാഴ്ച കാണാതായ മെയ്തി വിഭാഗക്കാരുടേതെന്നാണ് സംശയം. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെയും ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. എന്നാല്‍ സംഭവത്തിന് പിന്നാലെ ഇംഫാല്‍ താഴ്വരയില്‍ പ്രക്ഷോഭം ആരംഭിച്ചു.

ALSO READ; അതിദാരുണം! യുപിയിലെ മെഡിക്കൽ കോളേജിലുണ്ടായ തീപിടിത്തത്തിൽ 10 നവജാത ശിശുക്കൾ വെന്തുമരിച്ചു

സംഘര്‍ഷാവസ്ഥയെതുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ജിരിബാമില്‍ സുരക്ഷാസേനയുടെ വെടിവയ്പില്‍ മാര്‍ ഗോത്രത്തില്‍പ്പെട്ട 11 പേര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് കുക്കി ഭൂരിപക്ഷ ജില്ലകളിലും പ്രതിഷേധപ്രകടനങ്ങള്‍ അരങ്ങേറുന്നുണ്ട്.

അസം റൈഫിള്‍സിനെ മണിപ്പൂരിന്‍റെ സുരക്ഷാ ചുമതലയില്‍നിന്ന് ഘട്ടംഘട്ടമായി പിന്‍വലിക്കാന്‍ തുടങ്ങിയതിന് പിന്നാലെയാണ് ജിരിബാം ജില്ലയില്‍ 11 കുക്കികളെ കൊലപ്പെടുത്തിയത്. വംശീയ കലാപം രൂക്ഷമായിട്ടും ബീരേന്‍ സിങിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ നടപടികള്‍ സ്വീകരിക്കാത്തതില്‍ പ്രതിഷേധം ശക്തമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here