മണിപ്പൂർ കലാപം; രണ്ട് മെയ്തെയ് വിദ്യാർഥികൾ കൊല്ലപ്പെട്ട സംഭവം; സിബിഐ അറസ്റ്റ് ചെയ്തവരെ വിട്ടയയ്ക്കണമെന്ന് കുക്കി സംഘടനകൾ

മണിപ്പുരിൽ രണ്ട് മെയ്തെയ് വിദ്യാർഥികൾ കൊല്ലപ്പെട്ട സംഭവത്തിൽ സിബിഐ അറസ്റ്റ് ചെയ്തവരെ വിട്ടയയ്ക്കണമെന്ന് കുക്കി സംഘടനകൾ. വിട്ടയച്ചില്ലെങ്കിൽ വന്‍ പ്രതിഷേധം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് . അതേസമയം കൊല്ലപ്പെട്ട വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെത്താന്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് മെയ്തെയ് വിഭാഗം ആവശ്യപ്പെട്ടു.

Also read:പൊതുജനാരോ​ഗ്യരം​ഗത്ത് കേരളം വലിയ തോതിലുള്ള മുന്നേറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നു : മുഖ്യമന്ത്രി

സിബിഐ അറസ്റ്റ് ചെയ്ത പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരടക്കം ആറുപേരെ വിട്ടയയ്ക്കണമെന്നാണ് കുക്കി സംഘടനകളുടെ ആവശ്യം. 48 മണിക്കൂറിനകം അറസ്റ്റ് ചെയ്തവരെ മോചിപ്പിച്ചില്ലെങ്കില്‍ മലയോര ജില്ലകളിൽ പ്രക്ഷോഭം ശക്തമാക്കുമെന്നും മുന്നറിയിപ്പ്. മെയ്തെയ് പ്രദേശങ്ങൾക്ക് ചുറ്റുമുള്ള അതിർത്തികളും സർക്കാർ ഓഫീസുകളും അടച്ചിടുമെന്നും കുക്കി സംഘടനകൾ അറിയിച്ചു. ചുരാചന്ദ്‍പൂര്‍ മേഖല കുക്കികള്‍ പൂര്‍ണമായി അടച്ചു ബഫര്‍സോണുകളിലേക്ക് പ്രവേശിക്കാനോ പുറത്തുപോകാനോ അനുവദിക്കില്ല. അറസ്റ്റിലായ സ്ത്രീകളടക്കമുള്ള പ്രതികളെ അസമിലെത്തിച്ച് ചോദ്യംചെയ്ത് വരുന്നു.കൊല്ലപ്പെട്ട വിദ്യാർഥികളുടെ മൃതദേഹം കണ്ടെത്തി സംസ്കരിക്കാനുള്ള സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് മെയ്തെയ് സംഘടനകളുടെ പ്രതിഷേധം തുടരുകയാണ്.

Also read:ഡെബിറ്റ് കാർഡ് കയ്യിലുണ്ടോ? പത്ത് ലക്ഷം രൂപവരെയുള്ള അപകട ഇൻഷുറൻസിന് നിങ്ങൾക്കും അർഹത

അതേസമയം, സംസ്ഥാനത്തെ ഇന്‍റര്‍നെറ്റ് വിലക്ക് അഞ്ചുദിവസം കൂടി നീട്ടി. വെള്ളിയാഴ്ച വരെയാണ് നിരോധനം നീട്ടിയത്. അഞ്ചുമാസത്തിന് ശേഷം കഴിഞ്ഞ ആഴ്ച ഇന്റർനെറ്റ് നിരോധനം പിൻവലിച്ചതിന് പിന്നാലെയായിരുന്നു രണ്ട് മെതെയ്തെ വിദ്യാർത്ഥികൾ കൊല്ലപ്പെട്ട ചിത്രങ്ങൾ പുറത്തുവന്നത്. ഇതിന് പിന്നാലെ മണിപ്പൂരിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. തുടർന്നാണ് ഇന്റർനെറ്റ് നിരോധനം വീണ്ടും ഏർപ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News