‘കുറ്റവാളികള്‍ക്ക് വധശിക്ഷ ഉറപ്പാക്കും’; മണിപ്പൂരിലെ ക്രൂര വീഡിയോയില്‍ പ്രതിഷേധം വ്യാപകമായതോടെ പ്രതികരിക്കാന്‍ നിര്‍ബന്ധിതനായി ബീരേന്‍ സിംഗ്

മണിപ്പൂരിലെ ക്രൂര വീഡിയോയില്‍ പ്രതിഷേധം വ്യാപകമായതോടെ പ്രതികരിക്കാന്‍ നിര്‍ബന്ധിതനായി മുഖ്യമന്ത്രി ബീരേന്‍ സിംഗ്. കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയെന്ന് ബീരേന്‍ സിംഗ് പറഞ്ഞു. കുറ്റവാളികള്‍ക്ക് വധശിക്ഷ ഉറപ്പിക്കാന്‍ ശ്രമിക്കുമെന്ന് ബീരേന്‍ സിംഗ് പ്രതികരിച്ചു.

Also Read- ‘മണിപ്പൂരിൽ ഉടൻ നടപടി വേണം, അല്ലെങ്കിൽ ഇടപെടും’; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് സുപ്രീംകോടതിയുടെ അന്ത്യശാസനം

മണിപ്പൂരില്‍ നിന്നുള്ള ക്രൂരതയുടെ വീഡിയോ ഇന്നലെയാണ് പുറത്തുവന്നത്. മെയ് നാലിനായിരുന്നു സംഭവം നടന്നത്. രണ്ട് സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തുന്നതാണ് വീഡിയോയില്‍. സ്ത്രീകള്‍ കൂട്ടബലാത്സംഗത്തിനിരയായതായി കുക്കി ഗോത്ര സംഘടന ആരോപിച്ചിരുന്നു.

Also Read- അവസാനം നാവനക്കി; മണിപ്പൂരിലെ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം ഞെട്ടിക്കുന്നതെന്ന് മോദി

ഇംഫാലില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെ കാംഗ്‌പോക്പി ജില്ലയിലാണ് സംഭവം നടന്നതെന്ന് ഇന്‍ഡീജീനിയസ് ട്രൈബല്‍ ലീഡേഴ്‌സ് ഫോറം (ഐടിഎല്‍എഫ്) പുറത്തിറക്കിയ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. മെയ്തേയി വിഭാഗത്തിലുള്ളവരാണ് സ്ത്രീകള്‍ക്ക് നേരെ അതിക്രമം നടത്തിയതെന്നാണ് ആരോപണം. നിസഹായകരായ സ്ത്രീകളെ മെയ്തേയി വിഭാഗത്തിലുള്ളവര്‍ ഉപദ്രവിക്കുന്നത് വീഡിയോയിലുണ്ടെന്നും ട്രൈബല്‍ ലീഡേഴ്‌സ് ഫോറം ചൂണ്ടിക്കാട്ടിയിരുന്നു. സംഭവത്തില്‍ പ്രതിഷേധമറിയിച്ച് നിരവധി പേര്‍ രംഗത്തെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here