മണിപ്പൂര്‍ വംശീയ കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം തുടരുന്നതില്‍ വിമര്‍ശനം ശക്തം. ദില്ലിയില്‍ തുടരുന്ന മണിപ്പൂരിലെ ഭരണ പ്രതിപക്ഷ സംഘത്തെ കാണാന്‍ ഇതുവരെയായിട്ടും പ്രധാനമന്ത്രി തയ്യാറായിട്ടില്ല. പ്രധാനമന്ത്രിയുടെ നടപടി ദൗര്‍ഭാഗ്യകരം എന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
മണിപ്പൂരില്‍ കലാപം തുടങ്ങിയിട്ട് നാളെ അമ്പത് നാള്‍. സമാധാന ആഹ്വാനത്തിനോ നേരിട്ടുള്ള ഇടപെടലിനോ പ്രധാനമന്ത്രി മുതിരുന്നില്ല. നാളെ അമേരിക്കയിലേക്ക് പോകുന്ന പ്രധാനമന്ത്രി ഒമ്പത് ദിവസമായി ദില്ലിയില്‍ തുടരുന്ന മണിപ്പൂരില്‍ നിന്നുള്ള പ്രതിപക്ഷ സംഘത്തെ കാണാന്‍ ഇനിയും തയ്യാറായിട്ടല്ല. സ്പീക്കറുടെ നേതൃത്വത്തില്‍ ഭരണകക്ഷി അംഗങ്ങളും കാത്തിരിക്കുകയാണ്. അനുക്കൂല പ്രതികരണമില്ലാത്തതിനാല്‍ ഭരണകക്ഷി സംഘം മന്ത്രി രാജ് നാഥ് സിംഗിനെ കണ്ട് കേന്ദ്രത്തിന്റെ സഹായം തേടി. ഇതിനിടെ പ്രതിപക്ഷ പ്രതിനിധി സംഘം സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി കൂടികാഴ്ച നടത്തി. കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണം. മണിപ്പൂരില്‍ സാമാധാനം പുന:സ്ഥാപിക്കണം. ബീരേന്‍ സിങ് സര്‍ക്കാര്‍ ഒഴിഞ്ഞാല്‍ മാത്രമേ ഫലപ്രദമായ ചര്‍ച്ചകള്‍ നടക്കുവെന്നും സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
Also Read: കര്‍ണാടകയിലുണ്ടായ വാഹനാപകടത്തില്‍ താമരശേരി സ്വദേശിക്ക് ദാരുണാന്ത്യം
പ്രധാനമന്ത്രി കാണാന്‍ സമയം അനുവദിച്ചില്ലെങ്കില്‍ പിഎംഒയ്ക്ക് നിവേദനം നല്‍കി മടങ്ങാനാണ് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ തീരുമാനം. അതേ സമയം ചിങ് മാങ്ഗ്രാമത്തിലെ സാന്റോ കബാലില്‍ കുക്കി സായുധ ഗ്രൂപ്പുകള്‍ 5 വീടുകള്‍ക്ക് തീയിട്ടു. ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ വെടിവെപ്പില്‍ ഒരു സൈനീകന് പരുക്കേറ്റു. മണിപ്പൂരില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തണമെന്ന് ട്രൈബ് ലീഡേഴ്‌സ് ഫോറവും ആവശ്യപ്പെട്ടു. കലാപം തടയുന്നതില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ പൂര്‍ണമായും പരാജയപെട്ടു എന്ന വിമര്‍ശനവും ശക്തമാവുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here