മണിപ്പൂരിൽ സംഘർഷം രൂക്ഷം ; ജിരിബാം ജില്ലയിലുണ്ടായ വെടിവെപ്പിൽ കുക്കി വിഭാഗത്തിൽപ്പെട്ട 11 പേർ കൊല്ലപ്പെട്ടു

manipur

സംഘര്‍ഷ ഭൂമിയായി വീണ്ടും മണിപ്പൂര്‍. മണിപ്പൂരിലെ ജിരിബാമില്‍ സി.ആര്‍.പി.എഫും കുക്കി വിഭാഗവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍  11 കുക്കികള്‍ കൊല്ലപ്പെട്ടു.വൈകിട്ട് 3.30 ഒടെ അക്രമകാരികള്‍ സി ആര്‍ പി എഫ് ക്യാമ്പിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.തുടര്‍ന്ന സൈന്യം തിരിച്ചടിച്ചതാണ് സംഘര്‍ഷത്തില്‍ കലാശച്ചിത്..സംഭവത്തില്‍ സി ആര്‍ പി എഫ് ജവാന്‍മാര്‍ക്കും ഗുരുതരമായി പരിക്കേറ്റു.കഴിഞ്ഞ ദിവസം കലാപകാരികള്‍ സമീപത്തെ പൊലീസ് സ്റ്റേഷന്‍ അക്രമിച്ചിരുന്നു . തുടര്‍ച്ചയായ മൂന്നാം ദിവസമാണ് മണിപ്പൂരിലെ വിവിധ പ്രദേശങ്ങളില്‍ വെടിവെപ്പുണ്ടാകുന്നത്..എന്നാല്‍ അക്രമസംഭവങ്ങള്‍ തുടര്‍ന്നിട്ടും ബീരേന്‍ സിങ്ങിന്റെ നേതൃത്വത്തിലുളള സംസ്ഥാനസര്‍ക്കാര്‍ മൗനം തുടരുകയാണ്.

also read: ജാര്‍ഖണ്ഡില്‍ ആദ്യഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം അവസാനിച്ചു

കഴിഞ്ഞ ദിവസം മണിപ്പൂരിലെ തമ്‌നാപോക്പിയിൽ കർഷകർക്ക് നേരെ ആക്രമണം നടന്നിരുന്നു. വ്യാപക വെടിവെപ്പ്. കുക്കി വിഭാഗത്തിൽപ്പെട്ടവരാണ് ആക്രമണം നടത്തിയതെന്നാണ് ആരോപണം. രണ്ടു മാസത്തെ ഇടവേളക്ക് ശേഷമാണ് മണിപ്പൂരിൽ വീണ്ടും സംഘർഷം ഉണ്ടാകുന്നത്. സൈറ്റൺ, ജിരിബാം, സനാസബി, സബുങ്‌ഖോക്, യിംഗാങ്‌ പോക്‌പി എന്നിവിടങ്ങളിലും വെടിവെപ്പ് ഉണ്ടായതായാണ് റിപ്പോർട്ടുകൾ. ഇംഫാൽ ഈസ്റ്റിൽ ഡോക്ടർക്ക് നേരെ അക്രമികൾ വെടിവെപ്പ് നടത്തി. സ്വകാര്യ ആശുപത്രിയുടെ മാനേജിങ് ഡയറക്ടർ ആയ ഡോ. മൊയ്‌രംഗ്‌തേം ധനബീറിന് നേരെയാണ് വെടിവെപ്പ് ഉണ്ടായിട്ടുള്ളത്.

തുടർന്ന് ആശുപത്രിയിലെ ആംബുലൻസിന് നേരെ വെടിയുതിർത്ത ശേഷം അക്രമികൾ രക്ഷപ്പെട്ടു. രോഗികൾ എന്ന വ്യാജേനെ എത്തിയ മൂന്നു അക്രമികളാണ് ആശുപത്രിയിലെ  വെടിവെയ്പ്പിന് നേതൃത്വം നൽകിയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News