മണിപ്പൂര്‍ സംഘര്‍ഷം, അമിത് ഷായുടെ സന്ദര്‍ശനം ഇന്ന് പൂര്‍ത്തിയാകും

മണിപ്പൂര്‍ സംഘര്‍ഷ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദര്‍ശനം ഇന്ന് പൂര്‍ത്തിയാകും. അമിത് ഷാ സംസ്ഥാനത്ത് തുടരുന്ന വേളയിലും പലയിടത്തും സംഘര്‍ഷം ഉണ്ടായി.സന്ദര്‍ശനത്തിന്റെ ഭാഗമായി അമിത് ഷാ രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു.

Also Read: മണിപ്പൂരില്‍ സംഘര്‍ഷം തുടരുന്നു

https://www.kairalinewsonline.com/manipur-conflict-amit-shah-visit

സമാധാനം പുനസ്ഥാപിക്കുന്നതിന് വേണ്ടി ഹില്‍ ട്രൈബല്‍ കൗണ്‍സില്‍, കുക്കി സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍, കുക്കി ചീഫ്‌സ് അസോസിയേഷന്‍, ഗൂര്‍ഖ സമാജ്, മണിപ്പൂരി മുസ്ലീം കൗണ്‍സില്‍ എന്നിവയുടെ പ്രതിനിധികളുമായി മോറെയില്‍ അദ്ദേഹം കൂടിക്കാഴ്ച നടത്തി.അതേസമയം മണിപ്പൂരിലെ പലയിടങ്ങളിലും ഇപ്പോഴും സംഘര്‍ഷ അന്തരീക്ഷം നിലനില്‍ക്കുന്നു.സംഘര്‍ഷ മേഖലകളില്‍ സൈന്യത്തിന്റെ വിന്യാസം ഇപ്പോഴും തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News