മണിപ്പൂർ സംഘർഷം; മൊബൈൽ ഇന്റർനെറ്റ് നിരോധനം നീട്ടി

manipur

മണിപ്പൂർ സംഘർഷ സാഹചര്യത്തിൽ മൊബൈൽ ഇന്റർനെറ്റ് നിരോധനം നാളേത്തേക്ക് കൂടി നീട്ടി. ഇംഫാൽ, ജിരിബാം ഉൾപ്പെടെ 9 ജില്ലകളിലാണ് നിരോധനം നീട്ടിയത്. സംഘർഷം നിലനിൽക്കുന്നതിനാൽ നവംബർ 16 നാണ് നിരോധനം ഏർപ്പെടുത്തിയത്. സി ആർ പി എഫ് വെടിവെച്ച് കൊലപ്പെടുത്തിയ 12 കുക്കികളുടെ സംസ്കാരം ഇന്ന് നടക്കും. വൈകിട്ട് 5 മണിക്കാണ് സംസ്കാരം നടത്തുക.

also read : ‘മഹാ’ നാടകം ക്ലൈമാക്സിലേക്ക്: ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായേക്കും?
ക്രമ സമാധാന പ്രശ്നങ്ങൾ ഉണ്ടായേക്കാവുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയത്. ഇംഫാല്‍ വെസ്റ്റ്,ഇംഫാല്‍ ഈസ്റ്റ്, കാക്കിംഗ്, ബിഷ്ണുപൂര്‍, തൗബല്‍, ചുരാചന്ദ്പൂര്‍, കാംഗ്പോക്പി, ജിരിബാം ജില്ലകളില്‍ നിരോധനം നീട്ടിയതായി ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

പൊതുജനങ്ങള്‍, ആരോഗ്യമേഖലകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മറ്റ് ഓഫീസുകള്‍ എന്നിവിടങ്ങളിലെ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് നവംബര്‍ 19ന് മണിപ്പൂര്‍ സര്‍ക്കാര്‍ ബ്രോഡ്ബാന്‍ഡ് നിരോധനം വ്യവസ്ഥാപിതമായി പിന്‍വലിച്ചിരുന്നു. എങ്കിലും അനുവദനീയമല്ലാത്ത പുതിയൊരു കണക്ഷനും മണിപ്പൂരിൽ എടുക്കരുതെന്നും വൈഫൈയോ ഹോട്ട്സ്പോട്ടോ അനുവദിക്കരുതെന്നും ഉത്തരവില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News