മണിപ്പൂര്‍ സംഘര്‍ഷം; കേന്ദ്രവുമായി ചര്‍ച്ച തുടര്‍ന്ന് കുക്കി നേതാക്കള്‍

കേന്ദ്രവുമായി ചര്‍ച്ച തുടര്‍ന്ന് കുക്കി നേതാക്കള്‍. ഇന്‍ഡിജിനസ് ട്രൈബല്‍ ലീഡേഴ്‌സ് ഫോറത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ചര്‍ച്ച നടത്തുന്നത്. പുതിയ സംഘര്‍ഷങ്ങളുടെ സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ തുടര്‍ ചര്‍ച്ചകളുമായി രംഗത്ത് വന്നത്. അമിത് ഷാ മുന്‍കൈയെടുത്ത് നടത്തുന്ന ചര്‍ച്ചകള്‍ക്ക് സൗകര്യം ഒരുക്കുന്നത് മിസോറം മുഖ്യമന്ത്രി സോറംതംഗയാണ്.

Also Read: ഒരുപാട് ആഗ്രഹിച്ചിരുന്നു ഒരു സിനിമയിലെങ്കിലും അഭിനയിക്കാൻ,അതിന് സാധിച്ചില്ലലോ; വേദനയോടെ വിട, നടൻ സുരാജ് വെഞ്ഞാറമൂട്

കഴിഞ്ഞ രണ്ട് ദിവസമായി ദില്ലിയില്‍ തുടരുന്ന കുകി സംഘടനാ നേതാക്കള്‍ കേന്ദ്ര സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി. അതിനിടെ സംഘര്‍ഷം തുടരുന്ന മണിപ്പൂരില്‍ അസം റൈഫിള്‍സിനെതിരെ മണിപ്പൂര്‍ പൊലീസ് കേസെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News