മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിന് പിന്നാലെ പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധ പോസ്റ്ററുമായി കോണ്‍ഗ്രസ്. മണിപ്പൂര്‍ കത്തുമ്പോഴും പ്രധാനമന്ത്രി മിണ്ടുന്നില്ലെന്നാണ് കോണ്‍ഗ്രസ് ആരോപണം. സംസ്ഥാനത്ത് കലാപം രൂക്ഷമാകുമ്പോള്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയെ കണ്ടവരുണ്ടോയെന്ന് പോസ്റ്ററിലൂടെ കോണ്‍ഗ്രസ് ചോദിക്കുന്നു.
𝗧𝗵𝗲 𝗣𝗿𝗶𝗺𝗲 𝗠𝗶𝗻𝗶𝘀𝘁𝗲𝗿 𝗜𝘀 𝗠𝗶𝘀𝘀𝗶𝗻𝗴! pic.twitter.com/Rt5QXOgFeB
— Congress (@INCIndia) June 16, 2023
മണിപ്പൂരില്‍ ഒന്നര മാസമായി കലാപം തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന് അക്രമത്തിന് പരിഹാരം കാണാന്‍ കഴിയുന്നില്ലെന്ന വിമര്‍ശനമുണ്ട്. പ്രശ്ന പരിഹാരത്തിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മണിപ്പൂര്‍ സന്ദര്‍ശിച്ചിരുന്നു. ഇതിന് ശേഷവും സംസ്ഥാനം നിരവധി ആക്രമണങ്ങളാണ് ഉണ്ടായത്.
സമാധാനപുനസ്ഥാപനത്തിന് അമിത് ഷാ മണിപ്പൂരുകാരോട് ആവശ്യപ്പെട്ട പതിനഞ്ച് ദിവസം വെള്ളിയാഴ്ച പൂര്‍ത്തിയായിരുന്നു. മാത്രമല്ല വിഷയത്തില്‍ നരേന്ദ്രമോദി പ്രതികരണം പോലും നടത്തിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് പ്രതിഷേധം കടുപ്പിച്ചത്.
കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപക അക്രമങ്ങളാണ് സംസ്ഥാനത്ത് അരങ്ങേറിയത്.
1,200 ഓളം വരുന്ന ആള്‍ക്കൂട്ടം കേന്ദ്ര മന്ത്രി ആര്‍.കെ.രഞ്ജന്‍ സിങ്ങിന്റെ വീട് അഗ്‌നിക്കിരയാക്കിയിരുന്നു. വ്യാഴാഴ്ച രാത്രിയാണ് മന്ത്രിയുടെ വീട് അക്രമികള്‍ പൂര്‍ണ്ണമായും അഗ്‌നിനിക്കിരയാക്കിയത്. സംഭവത്തിൽ വീടിൻ്റെ രണ്ട് നിലകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.സംഭവ സമയത്ത് മന്ത്രി വീട്ടിലുണ്ടായിരുന്നില്ല.ഔദ്യോഗിക ആവശ്യത്തിനായി മന്ത്രി കേരളത്തിലായിരുന്നു. എന്നാൽ മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി മൗനം വെടിയണമെന്ന് ആവശ്യപ്പെട്ട് സാംസ്‌കാരിക നായകർ കൂട്ടപ്രസ്താവന പുറത്ത് ഇറക്കി. മണിപ്പൂർ സംഘർഷം പാർലമെന്റിലെ അഭ്യന്തര സ്റ്റാൻഡിങ് കമ്മിറ്റി ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി. മെയ് 3 ന്ആരംഭിച്ച മെയ്തെയ്- കുകി വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ ഇതുവരെ നൂറിലധികം പേരാണ് കൊല്ലപ്പെട്ടത്.
Also Read: ജി20 സമ്മിറ്റ്, സുരക്ഷയൊരുക്കാന്‍ സിഐഎസ്‌എഫ് ഒരുക്കുന്നത് 21 നായ്‌ക്കളെ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here