മണിപ്പൂരിലെ സംഘർഷത്തിൽ മിസോറാമിൽ ഐക്യദാർഢ്യ റാലിയുമായി സംഘടനകൾ

മണിപ്പൂരിലെ സോ ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പ്രകടനങ്ങൾ നടത്തി പൗരസമൂഹ സംഘടനകൾ. സെൻട്രൽ യംഗ് മിസോ അസോസിയേഷൻ, മിസോ സിർലായ് പൗൾ എന്നിവയുൾപ്പെടെ അഞ്ച് പ്രധാന സിവിൽ സൊസൈറ്റി ഓർഗനൈസേഷനുകളുടെ കൂട്ടായ്‌മയായ എൻജിഒ കോ-ഓർഡിനേഷൻ കമ്മിറ്റിയാണ് മിസോറാമിലുടനീളം പ്രകടനങ്ങൾ നടത്തിയത്.

ALSO READ: 4 മണിക്കൂർ അനക്കമില്ലാതിരുന്ന ഐആർസിടിസി ടിക്കറ്റ് ബുക്കിംഗ് സേവനം പുനരാരംഭിച്ചു

മണിപ്പൂരിലെ അക്രമങ്ങളെ അപലപിച്ചുകൊണ്ട് പ്ലക്കാർഡുകളും പോസ്‌റ്ററുകളും ഉയർത്തി ആയിരക്കണക്കിന് ആളുകൾ റാലിയിൽ പങ്കെടുത്തു. പരിപാടിക്ക് പിന്തുണ നൽകുന്നതിനായി ഭരണകക്ഷിയായ എംഎൻഎഫ് പ്രവർത്തകർ എംഎൻഎഫിന്റെ ഓഫീസുകൾ അടച്ചിട്ട് റാലിയിൽ പങ്കെടുത്തു. പ്രതിപക്ഷമായ പാർട്ടികളൂം സോറം പീപ്പിൾസ് മൂവ്‌മെന്റ് എന്നിവയും ഐക്യദാർഢ്യ റാലികൾക്ക് പിന്തുണ പ്രഖ്യാപിച്ച് ഓഫീസുകൾ അടച്ചിട്ടു. പ്രതിഷേധം കണക്കിലെടുത്ത് സംസ്ഥാനത്തുടനീളം സുരക്ഷ ശക്തമാക്കിയിരുന്നു.

ALSO READ: പ്രതിപക്ഷ മുന്നണി ‘ഇന്ത്യ’യെ കടന്നാക്രമിച്ച് പ്രധാനമന്ത്രി

മിസോറാമിലെ മിസോ വിഭാഗക്കാർ മണിപ്പൂരിലെ കുക്കികളുമായും ബംഗ്ലാദേശിലെ ചിറ്റഗോംഗ് മലയോരങ്ങളിലെ കുക്കി-ചിൻസുകളുമായും മ്യാൻമറിലെ ചിൻസുകളുമായും വംശീയ ബന്ധം പങ്കിടുന്നവരാണ്. സോ എന്ന പേരിലാണ് ഇവർ മുഴുവനായും അറിയപ്പെടുന്നത്. എല്ലാ ജില്ലകളിലും കനത്ത പോലീസ് വിന്യാസം, പട്രോളിംഗ്, കർശന ജാഗ്രത എന്നിവ ഉറപ്പാക്കിയതായി അധികൃതർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News