കലാപം തുടങ്ങി രണ്ടര മാസം പിന്നിടുമ്പോഴും മണിപ്പൂർ അശാന്തമായി തുടരുകയാണ്. കുക്കി കലാപകാരികളാണ് ഇന്ന് രാവിയ മൊറേയിൽ അക്രമം അഴിച്ച് വിട്ടത്. അക്രമികൾ സർക്കാർ ഓഫിസുകൾക്കും സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകൾക്കും തീയിട്ടു. ആളൊഴിഞ്ഞ 30 വീടുകൾക്ക് തീയിട്ടതായാണ് റിപ്പോർട്ടുകൾ. അഡീഷണൽ ഡിസ്ട്രിക്ട് കളക്ടറുടെ ഗസ്റ്റ് ഹൗസ് പൂർണമായും തീവെച്ച് നശിപ്പിച്ചു. മൊറേ മാർക്കറ്റ് കത്തിച്ചു. കേന്ദ്ര സേനയും അക്രമികളും തമ്മിൽ ഏറ്റുമുട്ടി. പ്രദേശവാസികൾക്ക് നേരെയും ആക്രമണമുണ്ടായി. നിരവധി പേർക്ക് പരുക്കേറ്റതായാണ് റിപ്പോർട്ട്.
Also Read: കെ റെയില്‍ തുടര്‍നടപടിക്ക് ദക്ഷിണ റെയില്‍വേക്ക് കേന്ദ്ര നിര്‍ദേശം
അതേസമയം സ്ത്രീകൾക്ക് എതിരായ അതിക്രമങ്ങളുടെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. പത്തൊൻപതുകാരിയെ തട്ടികൊണ്ടുപോയി കൂട്ടലാത്സംഗത്തിനിരയാക്കി. മേയ് 15 നാണ് സംഭവം നടന്നത്. കലാപകാരികളിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുന്നതിനിടെയാണ് തന്നെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയി രാത്രിമുഴുവൻ കൂട്ടബലാത്സംഗം ചെയ്തുവെന്ന് യുവതി പറഞ്ഞു. ഇംഫാലിൽ സൂപ്പർ മാർക്കറ്റിൽ വെച്ച് സെെനീക ഉദ്യോഗസ്ഥൻ യുവതിക്ക് നേരെ ലൈംഗീക അതിക്രമം നടത്തുന്നതിന്റെ ദൃശ്യങ്ങളും ഇതിനോടകം പുറത്ത് വന്നിരുന്നു. ഇതേസമയം തന്നെ സംസ്ഥാനത്ത് മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്റർനെറ്റ് സേവനം ഭാഗികമായി പുന:സ്ഥാപിച്ചു. മൊബൈല്‍ ഇന്റര്‍നെറ്റ് സേവനത്തിന് നിരോധനം തുടരും. സ്ഥിര ഐ.പി. കണക്ഷന്‍ ഉള്ളവര്‍ക്കാണ് പരിമിതമായേ ഇന്റര്‍നെറ്റ് ലഭ്യമാകുകയെന്ന് ആഭ്യന്തര വകുപ്പിന്റെ അറിയിപ്പില്‍ പറയുന്നത്.
Also Read: മണിപ്പൂര്‍ വിഷയം; കേന്ദ്രസര്‍ക്കാരിന്റെ നയം മാറ്റണം, സമാധാനം കൊണ്ടുവരണം: ഡോ. ജോണ്‍ ബ്രിട്ടാസ് എം പി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here