സംഘർഷത്തിന് അയവില്ലാതെ മണിപ്പൂർ; കുക്കിവിഭാഗത്തില്‍പ്പെട്ട രണ്ടുപേര്‍ കൊല്ലപ്പെട്ടു

മണിപ്പൂരില്‍ സംഘർഷം തുടരുകയാണ്. ചുരാചന്ദ്പൂരില്‍ കുക്കിവിഭാഗത്തില്‍പ്പെട്ട രണ്ടുപേര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസവും ബിഷ്ണുപൂര്‍-ചുരാചന്ദ്പൂര്‍ അതിര്‍ത്തിയില്‍ നടന്ന സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. മെയ്‌തെയ് വിഭാഗത്തിലുള്ളവരായിരുന്നു കൊല്ലപ്പെട്ടത്.

കഴിഞ്ഞ ദിവസം നടന്ന അക്രമങ്ങളില്‍ കുക്കി വിഭാഗത്തിലുള്ളവരുടെ നിരവധി വീടുകള്‍ അഗ്നിക്കിരയാക്കിയിരുന്നു. അതിനിടെ ബിഷ്ണുപൂരില്‍ ഇന്ത്യ റിസര്‍വ് ബറ്റാലിയന്റെ ആയുധപ്പുര മെയ്‌തെയ് വിഭാഗം കയ്യേറിയിരുന്നു.

Also Read: കസേരയ്ക്ക് ഇളക്കം വരുമെന്ന ഭയം…6 ദിവസത്തെ ഗൂഢാലോചനയുടെ ഭാഗമാണ് ഗണപതി വിവാദം; സുകുമാരൻ നായർ എഴുന്നള്ളിക്കുന്നത് മണ്ടത്തരം, NSS മുൻ ഡയറക്ടർ ബോർഡംഗം

മുന്നൂറിലധികം തോക്കുകളാണ് ജനക്കൂട്ടം കവര്‍ന്നത്. വന്‍ പ്രഹരശേഷിയുള്ള ആയുധങ്ങളാണ് ജനക്കൂട്ടം കവര്‍ന്നത്. എകെ 47, ഇന്‍സാസ്, എംപി 3 റൈഫിള്‍സ് തുടങ്ങിയവ ജനക്കൂട്ടം കവര്‍ന്നു. 15,000 വെടിയുണ്ടകളും കൊള്ളയടിച്ചതായി റിപ്പോര്‍ട്ടുണ്ട്. അരകിലോമീറ്റര്‍ ദൂരം പ്രഹരശേഷിയുള്ള 7.62 എംഎംഎസ് എല്‍ആര്‍ 195 എണ്ണം ജനക്കൂട്ടം കവര്‍ന്നതായാണ് റിപ്പോര്‍ട്ട്. 124 ഹാന്‍ഡ് ഗ്രനേഡുകളും അനവധി ബോംബുകളും ജനക്കൂട്ടം കവര്‍ന്നു.

അതേസമയം, ആക്രമണത്തിൽ വലിയ സുരക്ഷാ വീഴ്ചയുണ്ടായെന്നും സൈനീകർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപെട്ട് ബിജെപി എംഎൽഎ രാജ്കുമാർ ഇമോ സിംഗ് രംഗത്തെത്തി. അതിനിടെ സമാധാനത്തിനായി ഒരുമിച്ച് പ്രവർത്തിക്കേണ്ട സേനാവിഭാഗങ്ങൾ പരസ്പരം ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു. കുക്കി ഭൂരിപക്ഷ മേഖലയിലേക്കുള്ള റേഡ് അടച്ചതിനെ തുടർന്നാണ് അസം റൈഫിൾസും പൊലീസും ഏറ്റുമുട്ടിയത്.

Also Read: ആലുവയിലെ കൊലപാതകം; കുറ്റകൃത്യം പുന:സൃഷ്ടിച്ചുള്ള പരിശോധന ഇന്ന്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News