മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി പരേഡ് നടത്തി കൂട്ട ബലാത്സംഗത്തിനിരയാക്കിയ സംഭവം 51 അംഗ സിബിഐ സംഘം അന്വേഷിക്കും. രണ്ട് വനിതാ ഡിഐജിമാരും സിബിഐയുടെ അന്വേഷണ സംഘത്തിലുണ്ട്.
ലൗലി കട്യാറും നിർമ്മലാ ദേവിയുമാണ് സിബിഐ സംഘത്തിലെ വനിതാ ഡിഐജിമാർ. മെയ് നാലിനുണ്ടായ രാജ്യത്തെ നടുക്കിയ സംഭവത്തിന്‍റെ അന്വേഷണം ജൂലായ് 29 നാണ് സിബിഐ ഏറ്റെടുത്തത്.
സ്ത്രീകളെ നഗ്നരാക്കി പരേഡ് നടത്തിയ സംഭവത്തിന്‍റെ ദൃശ്യങ്ങൾ പുറത്ത് വന്നത് കേന്ദ്ര- സംസ്ഥാന സർക്കാരുകളെ പ്രതിരോധത്തിലാക്കിയിരുന്നു. ആയുധങ്ങൾ കൊള്ളയടിച്ചതും അക്രമങ്ങളുമായി ബന്ധപ്പെട്ടും ആറ് കേസുകള്‍ സിബിഐ പ്രത്യേക സംഘം അന്വേഷിക്കുകയാണ്.
ALSO READ: തിരുവനന്തപുരം മാനവീയം വീഥി: ഓണത്തിന് മുമ്പ് നാടിന് സമർപ്പിക്കുമെന്ന് മുഹമ്മദ് റിയാസ്
ഇടിനിടെ മണിപ്പൂരിൽ ആയുധങ്ങളും മയക്കുമരുന്നും പിടികൂടി. റെയ്ഡിൽ തോക്കുകൾ വെടിക്കോപ്പുകൾ, സ്ഫോടക വസ്തുക്കൾ എന്നിവ പിടികൂടി.ഇംഫാൽ വെസ്റ്റ്, ബിഷ്ണുപൂർ, ചുരാചന്ദ്പൂർ, തെങ്‌നൗപാൽ, കാങ്‌പോക്‌പി ജില്ലകളിലാണ് റെയ്ഡ് നടന്നത്.
ആയുധങ്ങളടക്കം പിടിച്ചെടുത്തതിന് പിന്നാലെ പൊലീസ് പരിശോധന കർശനമാക്കി. ഇംഫാൽ ഈസ്റ്റ്,മണിപ്പൂർ അതിർത്തിയിൽ നിന്ന് നാർക്കോട്ടിക്സ് & അഫയേഴ്സ് ഓഫ് ബോർഡർ മയക്കുമരുന്ന് പിടികൂടി. കേസില്‍ നാല് പേര്‍ അറസ്റ്റിലായി.
ALSO READ: ഇന്ന് ലാൻഡർ മോഡ്യൂൾ വേർപെടും, ചന്ദ്രയാന്‍ 3 ലക്ഷ്യത്തിലേക്ക് അടുക്കുന്നു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here