മണിപ്പൂരില്‍ കുകി യുവാവിന്‍റെ തല  വെട്ടിമാറ്റി മതിലില്‍ വച്ചു, ക്രൂരതകള്‍ അവസാനിക്കുന്നില്ല

നഗ്നരാക്കി നടത്തപ്പെട്ട യുവതികളുടെ ദൃശ്യത്തിന്‍റെ നടുക്കം മാറും മുമ്പ് ഞെട്ടിക്കുന്ന മറ്റൊരു വാര്‍ത്ത കൂടി പുറത്ത്.  കുകി യുവാവിന്‍റെ തല വെട്ടിമാറ്റിയെന്ന വിവരങ്ങളാണ് പുറത്തുവന്നത്.  ഡേവിഡ് തീക്ക് എന്നയാളിന്‍റെ ശിരസാണ് വെട്ടിമാറ്റപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

ഒരു കോളനിക്കുള്ളില്‍ മുളം കമ്പുകള്‍ കൊണ്ടുള്ള മതലില്‍ വ്ച്ചിരിക്കുന്ന നിലയിലാണ് ശിരസ് കണ്ടെത്തിയത്. ജൂലൈ രണ്ടിന് പുലര്‍ച്ചെ 12 മണിക്ക് ബിഷ്ണുപുരില്‍ നടന്ന ആക്രമണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്നാണ് വിവരം.

ALSO READ: മണിപ്പൂരില്‍ ആദ്യ ദിനം ആക്രമിക്കപ്പെട്ടത് രണ്ടല്ല 8 സ്ത്രീകള്‍, എണ്‍പത് ദിവസത്തില്‍ എത്ര ഇരകള്‍?

ഈ അക്രമത്തില്‍ ഇയാളുള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. വെട്ടിമാറ്റപ്പെട്ട തല പല ഇടങ്ങളിലും അക്രമികള്‍ പ്രദര്‍ശിപ്പിച്ചതായും വിവരമുണ്ട്.

ALSO READ: തിരുവനന്തപുരം മെട്രോ റെയിലിനുള്ള സമഗ്ര മൊബിലിറ്റി പ്ലാൻ തയ്യാറായി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News