മണിപ്പൂർ കേസ് ; ഡി ജി പി രാജീവ് സിംഗ് സുപ്രീംകോടതിയിൽ

മണിപ്പൂർ വിഷയത്തിൽ സുപ്രീംകോടതിയിൽ വാദം തുടങ്ങി. സംഘർഷവുമായി ബന്ധപ്പെട്ട് മണിപ്പൂർ ഡി ജി പി രാജീവ് സിംഗ് സുപ്രീംകോടതിയിൽ ഹാജരായി.

പക്വതയോടെയാണ് മണിപ്പൂരിൽ സർക്കാർ കേസ് കൈകാര്യം ചെയ്തതെന്ന് അറ്റോർണി ജനറൽ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ബലാത്സംഗ കേസുകള്‍ അന്വേഷിക്കുന്നത് വനിതാ ഉദ്യോ​ഗസ്ഥരാണെന്നും സിബിഐയുടെ അന്വേഷണ സംഘത്തിൽ വനിതാ ഓഫീസർമാരുണ്ടെന്നും കോടതിയില്‍ വ്യക്തമാക്കി.

Also Read:കെ സുരേന്ദ്രനെതിരെ ഒളിയമ്പുമായി ശോഭ സുരേന്ദ്രന്‍

സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട 12 എഫ്‌ഐആറുകൾ സിബിഐ അന്വേഷിക്കുമെന്ന് സർക്കാർ കോടതിയില്‍ ചൂണ്ടിക്കാണിച്ചു. മണിപ്പൂരിൽ സർക്കാരിന് വീഴ്ച പറ്റിയെന്ന് കാണിക്കാനുള്ള മന:പൂർവ്വമായിട്ടുള്ള ശ്രമങ്ങൾ നടക്കുന്നതായി അറ്റോർണി ജനറൽ കോടതിയെ അറിയിച്ചു.

അതേസമയം, അക്രമികൾക്ക് ആയുധങ്ങൾ പൊലീസ് നൽകുന്നു എന്ന് ഹർജിക്കാർ ആരോപിച്ചു. കൊല്ലപ്പെട്ടരുടെ മൃതദേഹങ്ങൾ കുടുംബങ്ങൾക്ക് വിട്ടുനൽകണമെന്ന് അഭിഭാഷക ഇന്ദിര ജയ്‌സിങ് ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News