മണിപ്പൂരിൽ വീണ്ടും അജ്ഞാതരുടെ വെടിവയ്പ്പ്; പൊലീസുകാരടക്കം നിരവധി പേർക്ക് പരിക്ക്

മണിപ്പൂരിലെ ഇംഫാൽ വെസ്റ്റിൽ അജ്ഞാതരുട വെടിവയ്പ്പ്. രണ്ട് പൊലീസുകാരടക്കം പത്തോളം പേർക്ക് പരിക്ക്. രണ്ട് പേരുടെ നില ഗുരുതരം. കാങ്പോക്പി ജില്ലയുടെയും ഇംഫാല്‍ വെസ്റ്റിന്റെയും അതിര്‍ത്തിയിലുള്ള കാങ്ചുപ്പ് ഹില്‍, കോട്രുക്ക് എന്നീ സ്ഥലങ്ങളിലാണ് അജ്ഞാതരും സൈനികരുമായി ഏറ്റുമുട്ടലുണ്ടായത്. കുക്കി തീവ്രവാദികളെന്ന് സംശയിക്കപ്പെടുന്ന അജ്ഞാതരാണ് വെടിവയ്പ്പ് നടത്തിയത്. പരിക്കേറ്റവരിൽ ഏഴുപേർ ലാംഫെലിലെ റിംസ് ആശുപത്രിയിലും മൂന്ന് പേർ ഇംഫാലിലെ രാജ് മെഡിസിറ്റിയിലും ചികിത്സയിലാണ്. റിംസിൽ ചികിത്സയിൽ കഴിയുന്ന രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.

ALSO READ: പൊലീസിന്റെ വയര്‍ലസ് സന്ദേശം ചോര്‍ത്തി; ഷാജന്‍ സ്‌കറിയക്കെതിരെ കേസ്

മാസങ്ങളോളം കലാപം നിലനിൽക്കുന്ന സാഹചര്യമാണ് മണിപ്പൂരിൽ. മെയ്തീ
വിഭാഗത്തിലുള്ളവർ നിരന്തരം ആക്രമിക്കപ്പെടുകയും വേട്ടയാടപ്പെടുകയുമാണ്. അടുത്തിടെ മെയ്തീ വിഭാഗത്തിലെ രണ്ട് വിദ്യാർത്ഥികളെ തട്ടികൊണ്ടുപോയ കേസിൽ രണ്ട് പേർ അറസ്റ്റിലായി. കാങ്പോക്പി ജില്ലയിൽ നിന്ന് രണ്ട് കൗമാരക്കാരെയും ഒരു സൈനികന്റെ അമ്മയെയും കലാപകാരികൾ തട്ടിക്കൊണ്ടുപോയ സാഹചര്യത്തിലാണ് ഇപ്പോൾ വീണ്ടും ആക്രമണമുണ്ടായത്.

ALSO READ: തടവുപുള്ളികൾക്ക് പഠിക്കാൻ അവസരം; ഓൺലൈൻ എൽഎൽബി പഠനത്തിന് ഹൈക്കോടതിയുടെ അനുമതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News