മണിപ്പൂരിൽ വീണ്ടും വെടിവെപ്പ്, രണ്ട് പേർ മരിച്ചു

മണിപ്പൂരിൽ നടന്ന വെടിവെപ്പിൽ രണ്ട് മരണം. 50 പേർക്ക് പരുക്കേറ്റു. തെങ്‌നൗപാൽ ജില്ലയിലെ പല്ലേൽ ടൗണിന് സമീപം നടന്ന സംഘർഷത്തിനിടെയാണ് വെടിവെപ്പുണ്ടായത്. പ്രതിഷേധക്കാരും അസം റൈഫിൾസും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ ജനക്കൂട്ടത്തെ പിരിച്ചു വിടാൻ അസം റൈഫിൾസ് വെടിവെക്കുകയായിരുന്നു.

ALSO READ: പുരാവസ്തു തട്ടിപ്പ് കേസ്; ഐ.ജി ലക്ഷ്മണിന് വീണ്ടും സസ്പെൻഷൻ

അതേസമയം, മണിപ്പൂരിൽ ഇപ്പോഴും എഴുപതിനായിരത്തിലധികമാളുകൾ സംസ്ഥാനത്തിനകത്തും പുറത്തുമായി അഭയാർത്ഥികളായി തുടരുകയാണ്. മെയ്ത്തീകൾ ഇംഫാൽ താഴ്വരയിലും കുക്കികൾ പർവ്വതമേഖലകളിലെയും അഭയാർത്ഥി ക്യാമ്പുകളിലാണ് കഴിയുന്നത്. നൂറുകണക്കിന് കുക്കികൾ അയൽസംസ്ഥാനമായ മിസോറാമിലും അഭയം തേടി. മിസോറാമിലെ ന്യൂനപക്ഷക്കാരായ മെയ്ത്തീകൾ അസമിലേക്ക് പ്രവഹിച്ചു. കുക്കി വിഭാഗക്കാരിൽ ഗുരുതര രോഗം ബാധിച്ചവർ അടക്കം ചികിത്സയ്ക്കായി പോലും ഇംഫാലിൽ എത്താനാകുന്നില്ല. പതിനായിരകണക്കിന് കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങി. ദീർഘകാലം അടച്ചിട്ട സ്കൂളുകൾ തുറക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും ഇംഫാലിൽ മാത്രമാണ് സ്കൂളുകൾ തുറന്നത്. ഇവിടെയും അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്ന കുട്ടികൾക്ക് പഠനം തുടരാനാകുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News