രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് അനുമതി നിഷേധിച്ച് മണിപ്പൂര്‍ സര്‍ക്കാര്‍

രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് അനുമതി നിഷേധിച്ച് മണിപ്പൂര്‍ സര്‍ക്കാര്‍. സംസ്ഥാനത്തെ ക്രമസമാധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ അനുമതി നിഷേധിച്ചത്. ഇതോടെ ഉദ്ഘാടന വേദി സംബന്ധിച്ച ആശയക്കുഴപ്പം തുടരുകയാണ്. 14 ന് മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലില്‍ നിന്നും യാത്ര ആരംഭിക്കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്.

Also Read: നിയമസഭ സമ്മേളനം പുന:ക്രമീകരിക്കണം; സ്പീക്കര്‍ക്കും പാര്‍ലമെന്ററികാര്യ മന്ത്രിക്കും കത്ത് നല്‍കി പ്രതിപക്ഷം

ഇന്നലെ ഉപാധികളോട് യാത്ര നടത്താനുള്ള അനുമതി മണിപ്പൂര്‍ സര്‍ക്കാര്‍ നല്‍കിയിരുന്നു. എന്നാല്‍ നാല് പേര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് യാത്രയ്ക്ക് അനുമതി നിഷേധിച്ചത് എന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. അതേസമയം ആസാമിലും ഭാരത് ന്യായ യാത്രയ്ക്ക് അനുമതി സര്‍ക്കാര്‍ നല്‍കുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News